സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങിനിടെ ഉപഭോക്താവ് ബോധരഹിതനായത് കൊവിഡ് മൂലമെന്ന് പ്രചാരണം; വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം
Apr 26, 2020, 17:11 IST
ADVERTISEMENT
ദോഹ: (www.kvartha.com 26.04.2020) സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ യുവാവ് ബോധരഹിതനായത് കൊവിഡ്-19 മൂലമല്ലെന്ന് അധികൃതര്‍. യുവാവിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത് രോഗബാധ മൂലമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത് കൊവിഡ് 19 മൂലമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പെട്ടെന്നുണ്ടായ തളര്‍ച്ചയെ തുടര്‍ന്നാണ് ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത്. അടിയന്തര വൈദ്യസഹായം നല്‍കിയതോടെ വ്യക്തി സുഖം പ്രാപിച്ചതായും മന്ത്രാലയം ട്വീറ്റ് ചെയ്തു.
Keywords: News, Gulf, Doha, Youth, COVID19, Health, Officials replied to the news about customer fainted due to covid while shopping
ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത് കൊവിഡ് 19 മൂലമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പെട്ടെന്നുണ്ടായ തളര്‍ച്ചയെ തുടര്‍ന്നാണ് ഷോപ്പിങ്ങിനിടെ ഉപഭോക്താവ് ബോധരഹിതനായി വീണത്. അടിയന്തര വൈദ്യസഹായം നല്‍കിയതോടെ വ്യക്തി സുഖം പ്രാപിച്ചതായും മന്ത്രാലയം ട്വീറ്റ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

