കണ്ണൂരില്‍ കൊവിഡ് ബാധിച്ച ആറു പേരില്‍ മൂന്നു പേര് വിദേശത്ത് നിന്നെത്തിയവര്‍
Jun 4, 2020, 20:06 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 04.06.2020) ജില്ലയില്‍ പുതുതായി ആറു പേര്‍ക്ക് കൂടി കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതായി കലക്ടര്‍ ടി വി സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവരില്‍ മൂന്നുപേര്‍ വിദേശത്തു നിന്നും മൂന്നുപേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20-ന് സൗദിയില്‍ നിന്ന് എ ഐ 1912 വിമാനത്തിലെത്തിയ ചപ്പാരപ്പടവ് സ്വദേശി 29കാരന്, മെയ് 30-ന് ദുബൈയില്‍ നിന്ന് ഐ എക്സ് 1746 വിമാനത്തിലെത്തിയ ചെമ്പിലോട് സ്വദേശിയായ 50കാരി, ജൂണ്‍ ഒന്നിന് മോസ്കോയില്‍ നിന്ന് എ ഐ 1946 വിമാനത്തിലെത്തിയ താണ സ്വദേശിയായ 46കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
മെയ് 19നും 23നും നാട്ടിലെത്തിയ ആലക്കോട് സ്വദേശികളായ 27കാരനും 40കാരനും 31നെത്തിയ മാട്ടൂല്‍ സ്വദേശി 40കാരനുമാണ് മുംബൈയില്‍ നിന്ന് വന്നവര്‍.ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 244 ആയി. ഇതില്‍ 136 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ ഏഴുപേര്‍ ബുധനാഴ്ച ഡിസ്ചാര്‍ജായി. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 73കാരന്, പിണറായി സ്വദേശി 61കാരന്, പാനൂര്‍ സ്വദേശി 49കാരന്, പെരളശ്ശേരി സ്വദേശി 48കാരന്, പാട്യം സ്വദേശി 24കാരന്, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി 39കാരന് എന്നിവരാണ് രോഗം ഭേദമായി വ്യാഴാഴ്ച്ച വീട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ 9446 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 52 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 30 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 91 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 27 പേരും, വീടുകളില്‍ 9246 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
Keywords: News, Kerala, Kannur, COVID19, Gulf, Press meet, Treatment, Of the Six Cases of Covid in Kannur, Three were from Gulf
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20-ന് സൗദിയില്‍ നിന്ന് എ ഐ 1912 വിമാനത്തിലെത്തിയ ചപ്പാരപ്പടവ് സ്വദേശി 29കാരന്, മെയ് 30-ന് ദുബൈയില്‍ നിന്ന് ഐ എക്സ് 1746 വിമാനത്തിലെത്തിയ ചെമ്പിലോട് സ്വദേശിയായ 50കാരി, ജൂണ്‍ ഒന്നിന് മോസ്കോയില്‍ നിന്ന് എ ഐ 1946 വിമാനത്തിലെത്തിയ താണ സ്വദേശിയായ 46കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
മെയ് 19നും 23നും നാട്ടിലെത്തിയ ആലക്കോട് സ്വദേശികളായ 27കാരനും 40കാരനും 31നെത്തിയ മാട്ടൂല്‍ സ്വദേശി 40കാരനുമാണ് മുംബൈയില്‍ നിന്ന് വന്നവര്‍.ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 244 ആയി. ഇതില്‍ 136 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ ഏഴുപേര്‍ ബുധനാഴ്ച ഡിസ്ചാര്‍ജായി. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 73കാരന്, പിണറായി സ്വദേശി 61കാരന്, പാനൂര്‍ സ്വദേശി 49കാരന്, പെരളശ്ശേരി സ്വദേശി 48കാരന്, പാട്യം സ്വദേശി 24കാരന്, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി 39കാരന് എന്നിവരാണ് രോഗം ഭേദമായി വ്യാഴാഴ്ച്ച വീട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ 9446 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 52 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 30 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 91 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 27 പേരും, വീടുകളില്‍ 9246 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

