തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് ദോഹയില്‍ ഇറങ്ങാനുള്ള യാത്രാനുമതി നിഷേധിച്ചതിന് പിന്നില്‍ പൗരന്‍മാരെ പണം വാങ്ങി നാട്ടിലെത്തിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടെന്ന് ആക്ഷേപം

 


ദോഹ: (www.kvartha.com 11.05.2020) തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് ദോഹയില്‍ ഇറങ്ങാനുള്ള യാത്രാനുമതി നിഷേധിച്ചതിന് പിന്നില്‍ പൗരന്‍മാരെ പണം വാങ്ങി നാട്ടിലെത്തിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടെന്ന് ആക്ഷേപം. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഖത്തര്‍ ഒരു രാജ്യത്തു നിന്നുമുള്ള വിമാനങ്ങളെയും രാജ്യത്ത് പ്രവേശിപ്പിക്കുന്നില്ല. മറിച്ച് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സ്വന്തം പൗരന്‍മാരെ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമുപയോഗിച്ച് സ്വന്തമായി എത്തിക്കുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ് പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യയും തീരുമാനമെടുത്തത്. എന്നാല്‍ ടിക്കറ്റ് അടക്കമുള്ള എല്ലാ സാമ്പത്തിക ബാധ്യതയും യാത്രക്കാര്‍ തന്നെയാണ് വഹിക്കുന്നത്. ഇത്തരത്തില്‍ ആദ്യ വിമാനം ശനിയാഴ്ച കൊച്ചിയിലേക്ക് പോവുകയും ചെയ്തു.

തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് ദോഹയില്‍ ഇറങ്ങാനുള്ള യാത്രാനുമതി നിഷേധിച്ചതിന് പിന്നില്‍ പൗരന്‍മാരെ പണം വാങ്ങി നാട്ടിലെത്തിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടെന്ന് ആക്ഷേപം

ഇന്ത്യന്‍ ഗവണ്‍മെന്റ് റിപാട്രിയേഷന്‍ ഫ് ളൈറ്റുകള്‍ ഒരുക്കുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഖത്തര്‍ കരുതിയത് കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഇന്ത്യ സൗജന്യമായി നാട്ടിലെത്തിക്കുന്ന എന്തോ ഭയങ്കര പരിപാടിയാണെന്നാണ്. നോക്കുമ്പോള്‍ 750-1000 റിയാല്‍ വാങ്ങിയാണു മുഴുവന്‍ ആളുകളെയും കൊണ്ടുപോകുന്നത്. ഇന്ത്യ സമ്മതിച്ചാല്‍ തങ്ങള്‍ റിപാട്രിയേഷനു സന്നദ്ധമാണെന്ന് ഖത്തര്‍ എയര്‍വേസ് പറഞ്ഞിരുന്നു. അന്ന് ഇന്ത്യ ഒന്നും പറഞ്ഞില്ല. പണം നല്‍കിക്കൊണ്ടുപോകാന്‍ ആണെങ്കില്‍ ഖത്തര്‍ എയര്‍വേസിനു പറ്റുമായിരുന്നല്ലോ എന്നാണവര്‍ ഇപ്പോള്‍ നേര്‍ക്കുനേരെ നിന്ന് ചോദിക്കുന്നത്.

എന്നാല്‍ ഇതിന് ഇന്ത്യന്‍ വ്യോമയാനമന്ത്രാലയം തയാറാകാത്തതോടെയാണ് വിമാനത്തിന് ദോഹയില്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തത് എന്നാണ് സൂചന. ഞായറാഴ്ച ദോഹയില്‍ നിന്ന് പോവേണ്ട എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലാണ് ഉണ്ടായിരുന്നത്. ദോഹയില്‍ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതിനാല്‍ വിമാനത്തിന് കരിപ്പൂരില്‍നിന്ന് പുറപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ഖത്തറില്‍ നിന്നുള്ള ചില യാത്രക്കാര്‍ നിയമപ്രശ്‌നങ്ങള്‍ ഉള്ളവരായതിനാലാണ് അനുമതി കിട്ടാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് ദോഹയില്‍ ഇറങ്ങാനുള്ള യാത്രാനുമതി നിഷേധിച്ചതിന് പിന്നില്‍ പൗരന്‍മാരെ പണം വാങ്ങി നാട്ടിലെത്തിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടെന്ന് ആക്ഷേപം

എന്നാല്‍ ഇത്തരത്തില്‍ യാത്രാവിലക്കുപോലുള്ള പ്രശ്‌നങ്ങള്‍ ഉള്ള യാത്രക്കാരുണ്ടെങ്കില്‍ അവര്‍ക്ക് ദോഹയില്‍ നിന്ന് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാതിരിക്കുകയും അവര്‍ക്ക് മാത്രം യാത്ര ചെയ്യാനാകാതെ വരികയുമാണ് ചെയ്യുക. ഈ കാരണത്താല്‍ വിമാനത്തിന് ഇറങ്ങാന്‍ അനുമതി ലഭിക്കാതിരിക്കില്ലെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

Keywords:  Not allowed to land, Doha flight to Kerala rescheduled, Doha, News, Passengers, Qatar, Flight, Cancelled, Air India Express, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia