SWISS-TOWER 24/07/2023

Opportunity | പ്രവാസിയാണോ, സ്വന്തമായി ബിസിനസ് ആരംഭിക്കണമെന്ന ആഗ്രഹമുണ്ടോ? നോർക്ക സഹായിക്കും; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

 
norka offers free entrepreneurship training for expats
norka offers free entrepreneurship training for expats

Image Credit: Facebook /NORKA Roots

ADVERTISEMENT

ബിസിനസ് ആശയങ്ങൾ രൂപപ്പെടുത്താനും, ഉചിതമായ സംരംഭക പദ്ധതികൾ തെരഞ്ഞെടുക്കാനും, ബാങ്ക് വായ്പകൾ ലഭിക്കാനും, നോർക്ക റൂട്ട്സ് വഴി ലഭ്യമായ സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും

തിരുവനന്തപുരം: (KVARTHA) പ്രവാസികളായ നിങ്ങൾക്ക് സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന ആഗ്രഹമുണ്ടോ? നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ (എൻ.ബി.എഫ്.സി.) വിവിധ ജില്ലകളിൽ സൗജന്യ സംരംഭകത്വ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. ഈ പരിശീലനത്തിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് ബിസിനസ് ആശയങ്ങൾ രൂപപ്പെടുത്താനും, ഉചിതമായ സംരംഭക പദ്ധതികൾ തെരഞ്ഞെടുക്കാനും, ബാങ്ക് വായ്പകൾ ലഭിക്കാനും, നോർക്ക റൂട്ട്സ് വഴി ലഭ്യമായ സേവനങ്ങൾ പ്രയോജനപ്പെടുത്താനും സാധിക്കും.

Aster mims 04/11/2022

എങ്ങനെ പങ്കെടുക്കാം?

ഓഗസ്റ്റ് 31നു മുൻപ് എൻ.ബി.എഫ്.സി യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യുക. 0471-2770534/+91-8592958677 നമ്പറിലോ nbfc(dot)coordinator(at)gmail(dot)com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാകും പ്രവേശനം.

എന്തുകൊണ്ട് ഈ പരിശീലനം?

പ്രവാസികളും നാട്ടിൽ തിരിച്ചെത്തിയവരും സ്വന്തമായി ബിസിനസ് ആരംഭിക്കാനോ നിലവിലുള്ള ബിസിനസ് വളർത്താനോ ആഗ്രഹിക്കുന്നുവെങ്കിൽ ഈ പരിശീലനം വളരെ ഉപകാരപ്രദമാകും. ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, നോര്‍ക്ക റൂട്ട്സ് വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് പരിശീലനം. 

പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia