Schengen visa | യുഎഇയില്‍ താമസ വിസയുള്ളവര്‍ക്കു ഷെന്‍ഗെന്‍ വിസ ഓണ്‍ലൈനായി അപേക്ഷിക്കാം
Apr 1, 2023, 17:48 IST
ADVERTISEMENT
ദുബൈ: (www.kvartha.com) യുഎഇയില്‍ താമസ വിസയുള്ളവര്‍ക്കു ഷെന്‍ഗെന്‍ വിസ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് അധികൃതര്‍. പാസ്‌പോര്‍ട് നല്‍കി നീണ്ട വരിയില്‍ കാത്തു നില്‍ക്കാതെ വിസ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
വിസ നടപടിക്രമങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നിര്‍ദേശത്തിനുള്ള കൗണ്‍സിലിന്റെ ചര്‍ചാ നിര്‍ദേശം യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളുടെ അംബാസഡര്‍മാര്‍ ബുധനാഴ്ച അംഗീകരിച്ചു. ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കാനുള്ള സാധ്യത ഇത് അവതരിപ്പിക്കുകയും നിലവിലെ വിസ സ്റ്റികറിന് പകരം ഡിജിറ്റല്‍ വിസ നല്‍കുകയും ചെയ്യുന്നു. വിസ അപേക്ഷാ നടപടിക്രമം കൂടുതല്‍ കാര്യക്ഷമമാക്കാനും ഷെഞ്ചന്‍ ഏരിയയുടെ സുരക്ഷ മെച്ചപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.
വിസ സ്റ്റികറിന്റെ മോഷണം അടക്കമുള്ള തെറ്റായ പ്രവണതകള്‍ ഡിജിറ്റല്‍ വല്‍കരണത്തോടെ ഇല്ലാതാകുമെന്ന് സ്വീഡിഷ് കുടിയേറ്റ കാര്യ മന്ത്രി മരിയ മാല്‍മര്‍ സ്റ്റെനര്‍ഗാര്‍ഡ് പറഞ്ഞു. ഇതോടെ യുഎഇ താമസ വിസക്കാര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. യൂറോപ്യന്‍ യൂനിയനിലെ 27 രാജ്യങ്ങളിലേക്കുള്ള വിനോദ സഞ്ചാരവും എളുപ്പമാകും.
അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്തു ഫീസ് അടയ്ക്കുന്നതോടെ വിസ നടപടികള്‍ ആരംഭിക്കും. ആദ്യമായി അപേക്ഷിക്കുന്നവര്‍ മാത്രം കോണ്‍സുലേറ്റില്‍ നേരിട്ട് ഹാജരായാല്‍ മതിയാകും. പുതിയ വിസ ഡിജിറ്റലായാണ് ലഭിക്കുക.
Keywords: No more appointments: UAE residents could soon apply for Schengen visas online, Dubai, News, Visa, Passport, Online, Application, Gulf, World.
വിസ നടപടിക്രമങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നിര്‍ദേശത്തിനുള്ള കൗണ്‍സിലിന്റെ ചര്‍ചാ നിര്‍ദേശം യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളുടെ അംബാസഡര്‍മാര്‍ ബുധനാഴ്ച അംഗീകരിച്ചു. ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കാനുള്ള സാധ്യത ഇത് അവതരിപ്പിക്കുകയും നിലവിലെ വിസ സ്റ്റികറിന് പകരം ഡിജിറ്റല്‍ വിസ നല്‍കുകയും ചെയ്യുന്നു. വിസ അപേക്ഷാ നടപടിക്രമം കൂടുതല്‍ കാര്യക്ഷമമാക്കാനും ഷെഞ്ചന്‍ ഏരിയയുടെ സുരക്ഷ മെച്ചപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.
അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്തു ഫീസ് അടയ്ക്കുന്നതോടെ വിസ നടപടികള്‍ ആരംഭിക്കും. ആദ്യമായി അപേക്ഷിക്കുന്നവര്‍ മാത്രം കോണ്‍സുലേറ്റില്‍ നേരിട്ട് ഹാജരായാല്‍ മതിയാകും. പുതിയ വിസ ഡിജിറ്റലായാണ് ലഭിക്കുക.
Keywords: No more appointments: UAE residents could soon apply for Schengen visas online, Dubai, News, Visa, Passport, Online, Application, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.