SWISS-TOWER 24/07/2023

സൗദിയില്‍ വിവാഹം നിഷേധിക്കുന്ന രക്ഷിതാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ നിയമനടപടിക്ക്

 


റിയാദ്: (www.kvartha.com 05.07.2014) കടുത്ത യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമായ സൗദിയില്‍ പെണ്‍മക്കളെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്ത രക്ഷിതാക്കള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു വരുന്നവ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇത്തരത്തില്‍ ഇരുപത്തി മൂന്നോളം യുവതികളാണ് വിവാഹം നിഷേധിച്ചതിന് രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുവന്നിരിക്കുന്നത്.

നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്(എന്‍.എസ്.എച്ച.ആര്‍) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദിയുടെ തലസ്ഥാനമായ റിയാദിലാണ് വിവാഹം കഴിക്കാനുള്ള അവകാശത്തിനു വേണ്ടി സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്.  ഇത്തരം കേസുകള്‍ റിയാദില്‍ 11ഉം മദീനയില്‍ നാലും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളെ 'അദല്‍' എന്നാണ് അറബിയില്‍ പറയുന്നത്.

അദലില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സൗദി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുള്ളതായി എന്‍.എസ്.എച്ച്.ആര്‍ പ്രതിനിധി അല്‍ അബ്ദീന്‍ അഹമ്മദ് പറഞ്ഞു. എന്‍.എസ്.എച്ച്.ആര്‍ എന്ന സംഘടന ഇത്തരത്തിലുള്ള നിരവധി കേസുകളിലാണ് ഇടപെട്ടിട്ടുള്ളത്.

സൗദിയില്‍ പല രക്ഷിതാക്കളും പെണ്‍മക്കള്‍ക്ക് വിവാഹം നിഷേധിക്കുന്നത് ജോലിയുള്ള മക്കളുടെ  ശമ്പളത്തില്‍   ജീവിക്കാന്‍ വേണ്ടിയാണ് . മാത്രമല്ല, മക്കള്‍ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നത് അന്യമതത്തില്‍പെട്ട പയ്യനാണെങ്കില്‍ അതും തടസമുണ്ടാക്കുന്നുവെന്ന് അല്‍ അബ്ദീന്‍ പറഞ്ഞു.

ഇത്തരം സാഹചര്യത്തില്‍ വിവാഹപ്രായമെത്തുന്ന പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ തന്നെ വിവാഹം കഴിക്കാനുള്ള നിയമം നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും അല്‍ അബ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

സൗദിയില്‍ വിവാഹം നിഷേധിക്കുന്ന രക്ഷിതാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ നിയമനടപടിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഗൃഹനാഥന്‍ രോഗശയ്യയില്‍, വീടു പണി പൂര്‍ത്തിയാക്കാനാകാതെ കുടുംബം

Keywords:  Saudi Arabia, Marriage, Parents, Women, Complaint, Salary, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia