മകൾക്ക് ഐഡിയുമില്ല, സ്കൂളിൽ അഡ്മിഷനുമില്ല: പിതാവിനെതിരെ കേസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 11.08.2021) മകളുടെ തിരിച്ചറിയൽ രേഖകൾ നേടിയെടുക്കാത്തതിന് പിതാവിനെതിരെ കേസ്. ആവശ്യമുള്ള രേഖകൾ ഇല്ലാത്തതിനാൽ കുട്ടിക്ക് സ്കൂളിൽ പ്രവേശനം നേടാനുമായില്ല. കുട്ടിക്ക് വിദ്യാഭ്യാസം നൽകാത്തതിനും പിതാവിനെതിരെ കേസെടുത്തിട്ടുണ്ട്. കേസ് കുടുംബ കോടതിയിലേയ്ക്ക് കൈമാറി. 
Aster mims 04/11/2022

 മകൾക്ക് ഐഡിയുമില്ല, സ്കൂളിൽ അഡ്മിഷനുമില്ല: പിതാവിനെതിരെ കേസ്

പ്രതിക്കെതിരെ ക്രിമിനൽ കേസാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മകൾക്ക് തിരിച്ചറിയൽ രേഖകൾ ലഭ്യമാക്കുന്നതിൽ പരാജയപ്പെട്ടതും തക്കതായ കാരണമില്ലാതെ മകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതുമാണ് കുറ്റങ്ങൾ. 

കഴിഞ്ഞ വർഷം 103 ശിശുപീഡന കേസുകളാണ് രെജിസ്റ്റർ ചെയ്തത്. ഇതിൽ പതിനേഴ് കേസുകൾ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനും 14 കേസുകൾ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാത്തതിനും ആയിരുന്നു. 

മെച്ചപ്പെട്ട ജീവിതനിലവാരം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, അവശ്യ സേവനങ്ങളിൽ തുല്യ അവസരങ്ങൾ, യാതൊരു വിവേചനവും കൂടാതെ സൗകര്യങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവ എല്ലാ കുട്ടികളുടേയും അവകാശമാണ്. ശാരീരികവും മാനസീകവുമായ പീഡനങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും അവഗണനകളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രാബല്യത്തിൽ വന്നിട്ടുള്ളതാണ് യുഎ ഇയിലെ ശിശുക്ഷേമ നിയമമെന്ന് ദുബൈ പൊലിസിലെ മനുഷ്യാവകാശ വിഭാഗത്തിൻ്റെ ഡയറക്ടർ മേജർ ജനറൽ ഡോ മുഹമ്മദ് അബ്ദുല്ല അൽമർ പറഞ്ഞു. 

SUMMARY: The Dubai Police had on Tuesday revealed that of the 103 child abuses cases they handled last year, 17 were deprived of identity documents, and 14 of their education rights.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia