കൊറോണ:പകര്‍ച്ചവ്യാധി രോഗ ലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

 


അബുദാബി: (www.kvartha.com 02.02.2020) എമിറേറ്റിലെ സ്‌കൂളുകളില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പകര്‍ച്ചവ്യാധി രോഗ ലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുതെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് വൈദ്യസഹായം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.

കൊറോണ:പകര്‍ച്ചവ്യാധി രോഗ ലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

ഇതുസംബന്ധിച്ച് വിവിധ സ്‌കൂളുകള്‍ വഴി രക്ഷിതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകളിലും സ്‌കൂളിലും ശുചിത്വം ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. അതേസമയം കൊറോണ വൈറസ് ലക്ഷണങ്ങളുമായി യുഎഇയിലെത്തിയ ചൈനീസ് കുടുംബത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Keywords:  No corona virus cases in Abu Dhabi schools, regulator says, Abu Dhabi, News, Health, Health & Fitness, Education, Parents, Students, Treatment, UAE, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia