വീട്ടില്‍ മരണം നടന്നുവെന്ന് കള്ളം പറഞ്ഞ് വന്ദേ ഭാരതില്‍ അബൂദബിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന ഫ് ളൈറ്റില്‍ ഇടം നേടി; എന്‍ എം സി, സി എഫ് ഒക്കും കുടുംബത്തിനും യാത്ര അനുവദിച്ച സംഭവം വിവാദത്തില്‍; അന്വേഷണം നടത്തണമെന്ന് ആവശ്യം

 


ദുബൈ: (www.kvartha.com 10.05.2020) വീട്ടില്‍ മരണം നടന്നുവെന്ന് കള്ളം പറഞ്ഞ് വന്ദേ ഭാരതില്‍ അബൂദബിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന ഫ് ളൈറ്റില്‍ ഇടം നേടി. എന്‍ എം സി, സി എഫ് ഒക്കും കുടുംബത്തിനും ഫ് ളൈറ്റില്‍ യാത്ര അനുവദിച്ച സംഭവം വിവാദമാകുന്നു. അന്വേഷണം നടത്തണമെന്ന് ആവശ്യം

അര്‍ഹരായ പലരേയും തഴഞ്ഞുകൊണ്ടാണ് തട്ടിപ്പ് കേസില്‍ കുടുങ്ങിയ സി എഫ് ഒക്കും കുടുംബത്തിനും കേരളത്തിലേക്കുള്ള ഫ് ളൈറ്റില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയത്. ആദ്യ വിമാനത്തില്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍, തലയില്‍ അര്‍ബുദം ബാധിച്ചവര്‍, അസുഖം ബാധിച്ച് ചികിത്സയ്ക്കായി വരുന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍, എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

വീട്ടില്‍ മരണം നടന്നുവെന്ന് കള്ളം പറഞ്ഞ് വന്ദേ ഭാരതില്‍ അബൂദബിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന ഫ് ളൈറ്റില്‍ ഇടം നേടി; എന്‍ എം സി, സി എഫ് ഒക്കും കുടുംബത്തിനും യാത്ര അനുവദിച്ച സംഭവം വിവാദത്തില്‍; അന്വേഷണം നടത്തണമെന്ന് ആവശ്യം

അതിനിടെയാണ് വീട്ടില്‍ മരണം നടന്നുവെന്ന് കള്ളം പറഞ്ഞ് കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മണലാരണ്യത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ വന്ദേ ഭാരത് പദ്ധതിയില്‍ അബൂദബിയില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന എയര്‍ ഇന്ത്യ ഫ് ളൈറ്റില്‍ സി എഫ് ഒയുടേയും കുടുംബത്തിന്റേയും യാത്ര. അബൂദബി കൊമേഴ്‌സ് ബാങ്ക് നല്‍കിയ  ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട കുറ്റാരോപിതരായ പ്രതിപ്പട്ടികയിലുള്ള ആളാണ് ഇദ്ദേഹം.

മെയ് ഏഴിനാണ് സി എഫ് ഒയും ഭാര്യയും ഇരട്ടകളായ ഒരു ആണും ഒരു പെണ്ണും അടങ്ങിയ രണ്ടു കുട്ടികളും 14 വയസ് കഴിഞ്ഞ മൂത്തമകനും ഇവരുടെ വീട്ടുജോലിക്കാരിയും എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം 360 ഇന്ത്യന്‍ പ്രവാസികളോടൊപ്പം സി എഫ് ഒയും കുടുംബവും യാത്ര ചെയ്ത സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ എംബസിയില്‍ നിന്നുള്ള വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആയിരക്കണക്കിനു ഗര്‍ഭിണികളും രോഗികളും വൃദ്ധരുമെല്ലാം ഒരു അവസരത്തിനായി കാത്തിരിയ്ക്കുമ്പോള്‍ എങ്ങനെയാണു ഒരു കാരണവുമില്ലാതെ കുടുംബത്തിലെ ആറു പേര്‍ക്ക് ആദ്യഫ്‌ളൈറ്റില്‍ അവസരം കിട്ടുന്നത്?

എന്ത് മാനദണ്ഡമാണു ഇക്കാര്യത്തില്‍ എംബസികള്‍ പുലര്‍ത്തുന്നത്?
അതോ അയാളെ രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി സഹായിക്കുകയായിരുന്നോ?

സ്വന്തം ആളുകളെ കയറ്റിവിടാനും ക്രിമിനലുകളെ രക്ഷപ്പെടുത്താനുമുള്ള അവസരമായാണോ യുഎഇയിലെ ഇന്ത്യന്‍ എംബസി വന്ദേഭാരത് മിഷനെ കാണുന്നത്? അറിയാന്‍ ഓരോ പ്രവാസിയ്ക്കും അവകാശമുണ്ട്.

ഒന്നിനും ഉത്തരമില്ല എന്നാണെങ്കില്‍ ഒരു ജനതയെ മുഴുവന്‍ നിങ്ങള്‍ ഒറ്റുകൊടുക്കുകയാണ്. വിദേശ ഇന്ത്യാക്കാരെ മുഴുവന്‍ നിങ്ങള്‍ ഗള്‍ഫിനു മുന്നില്‍ നാണം കെടുത്തുകയാണ്!

സി എഫ് ഒ ഇന്ത്യയില്‍ എത്തിയതിന് തൊട്ടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ കമ്പനിക്ക് നല്‍കിയ സന്ദേശത്തില്‍ താനും കുടുംബവും അടിയന്തിരമായി നാട്ടിലേക്ക് പോവുകയാണെന്നും ജൂണില്‍ തിരിച്ചെത്തുമെന്നും പറഞ്ഞിരുന്നു.

കൊച്ചിയിലെത്തിയ കുടുംബത്തില്‍ മൂത്ത മകനും വീട്ടുജോലിക്കാരിയും ആലപ്പുഴയില്‍ സര്‍ക്കാര്‍ ക്വാറന്‍ൈനില്‍ കഴിയുകയാണ്. കുട്ടികളുടെ പേരുപറഞ്ഞ് സി എഫ് ഒയും ഭാര്യയും രണ്ടു മക്കളും ആലപ്പുഴയിലെ പഴ വീടിന് സമീപമുള്ള വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.

യാത്രക്കാരുടെ പട്ടിക എംബസി മുന്‍ഗണനാടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്നും അത് എയര്‍ ഇന്ത്യയ്ക്ക് കൈമാറിയതായും നേരത്തെ യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ ഖലീജ് ടൈംസിനോട് പറഞ്ഞിരുന്നു.

ഖലീജ് ടൈംസിന് ലഭിച്ച യാത്രക്കാരുടെ ലിസ്റ്റിന്റെ കോപ്പിയില്‍ സി എഫ് ഒ 16 ബി സീറ്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ 16 എ സീറ്റിലും, മൂത്തമകന്‍ 16 എഫ് സീറ്റിലും ഇരട്ടകളായ കുട്ടികളില്‍ ഒരാള്‍ 16 ഇ സീറ്റിലും മറ്റൊരാള്‍ 17 ഇ സീറ്റിലും, വീട്ടുജോലിക്കാരി 16ഡി സീറ്റിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. പി എന്‍ ആര്‍ നമ്പര്‍ ഡി ഡി യു ബി ഇ വി പ്രകാരമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.

കുടുംബത്തിലെ ആറ് പേര്‍ പ്രത്യേക വിമാനത്തില്‍ യാത്ര പുറപ്പെട്ടത് എങ്ങനെയെന്നത് ദുരൂഹമായി നിലനില്‍ക്കുന്നുണ്ടെങ്കിലും, കുടുംബത്തില്‍ മരണം നടന്നുവെന്ന് കാട്ടി സി എഫ് ഒ എംബസിക്ക് തെറ്റായ സത്യവാങ്മൂലം നല്‍കി വിമാനത്തില്‍ സീറ്റുകള്‍ തരപ്പെടുത്തിയതാകാമെന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

2018 ല്‍ അമ്മ മരിച്ചപ്പോള്‍ പിതാവ് അര്‍ബുദ രോഗിയാണെന്ന് സി എഫ് ഒ പറഞ്ഞതായി അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങള്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

കുടുംബത്തില്‍ അടുത്തിടെ മരണമൊന്നും നടന്നതായി തങ്ങള്‍ക്ക് അറിയില്ലെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പിതാവിന്റെ അനാരോഗ്യമായിരിക്കാം അദ്ദേഹവും കുടംബവും ധൃതിപ്പെട്ട് നാട്ടിലേക്ക് പോയതെന്നും കമ്പനിയിലെ ഒരു ഉദ്യോഗസ്ഥന്‍ ഖലീജ് ടൈംസിനോട് പ്രതികരിച്ചു.

യുഎഇ ബാങ്കുകളെ വഞ്ചിച്ച ഷെട്ടിയുടെ കൂട്ടാളി ഇന്ത്യന്‍ എംബസിയെ സ്വാധീനിച്ച് രാജ്യം വിട്ടത് ഞെട്ടലുളവാക്കുന്ന സംഭവമാണെന്നാണ് ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ് തുടങ്ങിയ അറബ് മാധ്യമങ്ങള്‍ ആരോപിക്കുന്നത്. എംബസിയുമായി ബന്ധപ്പെട്ടപ്പോള്‍ കൃത്യമായ ഉത്തരങ്ങളില്ല.
കമ്പനിയിലെ 25 ടോപ് മാനേജര്‍മാരും ഫെബ്രുവരിയില്‍ രാജ്യം വിട്ടിരുന്നു. സി എഫ് ഒ മാത്രമാണു ആ കൂട്ടത്തില്‍ അവശേഷിച്ചിരുന്നത്. അന്വേഷണം ഭയന്ന് മുങ്ങിയതാകുമെന്ന് ആരോപണമുണ്ട്.

Keywords:  NMC CFO exits UAE with family and housemaid on repatriation flight to India,Dubai, News, Flight, Air India, Allegation, Controversy, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia