Conjoined Twins | നൈജീരിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു; വിദഗ്ധ പരിശോധനകള്‍ക്കായി ദേശീയ സുരക്ഷാ മന്ത്രാലയത്തിന് കീഴിലെ ആശുപത്രിയിലേക്ക് മാറ്റി

 



റിയാദ്: (www.kvartha.com) നൈജീരിയന്‍ സയാമീസ് ഇരട്ടകളായ ഹസാനയെയും ഹസീനയെയും വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ശസ്ത്രക്രിയക്കായി എത്തിച്ചത്. മാതാപിതാക്കളോടൊപ്പമാണ് സയാമീസ് ഇരട്ടകളെ രാജ്യത്തേക്ക് കൊണ്ടുവന്നത്.

പ്രത്യേക വിമാനത്തില്‍ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ച ഇരട്ടകളെ, വിദഗ്ധ പരിശോധനകള്‍ക്കും വേര്‍പെടുത്തല്‍ സാധ്യതയുടെ പഠനത്തിനുമായി ദേശീയ സുരക്ഷാ മന്ത്രാലയത്തിന് കീഴിലെ കിങ് അബ്ദുല്ല ചില്‍ഡ്രന്‍ സ്‌പേഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. 

സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്ന സഊദി പദ്ധതിക്ക് സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നല്‍കുന്ന പിന്തുണക്ക് റോയല്‍ കോര്‍ട് ഉപദേഷ്ടാവും കിങ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ സൂപര്‍വൈസര്‍ ജെനറലും മെഡികല്‍ സംഘത്തിന്റെ തലവനുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍-റബീഅ നന്ദി പറഞ്ഞു. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യെമനി സയാമീസ് ഇരട്ടകളായ മവദ്ദയുടെയും റഹ്മയുടെയും വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഡോക്ടര്‍മാരും സ്‌പെഷലിസ്റ്റുകളും സാങ്കേതിക വിദഗ്ധരും നഴ്‌സുമാരുമടക്കം 28 പേരാണ് ശസ്ത്രക്രിയയില്‍ പങ്കാളികളായത്. 

നെഞ്ചിന് താഴ്ഭാഗവും വയറും കൂടിച്ചേര്‍ന്ന നിലയിലായിരുന്നു യമനി സയാമീസുകളായ മവദ്ദയും റഹ്മയും.  സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് ഏദനില്‍നിന്ന് ഇവരെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കായി പ്രത്യേക വിമാനത്തില്‍ റിയാദിലെത്തിച്ചത്. 

ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ റിയാദിലെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിന്റെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിങ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ രാവിലെ ആരംഭിച്ച ശസ്ത്രക്രിയ മണിക്കൂറുകള്‍ നീണ്ടുനിന്നിരുന്നു. 

Conjoined Twins | നൈജീരിയന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു; വിദഗ്ധ പരിശോധനകള്‍ക്കായി ദേശീയ സുരക്ഷാ മന്ത്രാലയത്തിന് കീഴിലെ ആശുപത്രിയിലേക്ക് മാറ്റി


അനസ്‌തേഷ്യ, ഒരുക്കങ്ങള്‍, വേര്‍പ്പെടുത്തല്‍ പ്രക്രിയ ആരംഭിക്കല്‍, കരളിന്റെയും കുടലിന്റെയും വേര്‍പെടുത്തല്‍, അവയവങ്ങള്‍ പുനഃസ്ഥാപിക്കല്‍, കവര്‍ ചെയ്യല്‍ എന്നിങ്ങനെ ആറ് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ നടന്നത്. 

മവദ്ദ, റഹ്മ എന്നീ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതിനുള്ള ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ സയാമീസുകളെ വേര്‍പെടുത്തുന്നതിനുള്ള സഊദി പദ്ധതിക്ക് കീഴില്‍ മൂന്ന് ഭൂഖണ്ഡങ്ങളിലെ 23 രാജ്യങ്ങളില്‍ നിന്നുള്ള 124 ലധികം ഇരട്ടകള്‍ക്കായി നടന്ന ശസ്ത്രക്രിയകളുടെ എണ്ണം 52 ആയി. 

Keywords:  News,World,international,Top-Headlines,Health,Health & Fitness,Twins,Riyadh, Nigeria,Gulf,Latest-News,Airport, Nigerian conjoined twins Hassana and Hasina arrive in Riyadh for evaluation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia