Neymar | ഫുട്ബോൾ പ്രേമികളെ അമ്പരിപ്പിച്ച് സൂപ്പർ താരം നെയ്മർ സൗദി അറേബ്യൻ ടീമായ അൽ ഹിലാലിലേക്ക്? കരാർ ഒപ്പിടുന്നത് ഇത്രയും തുകയ്ക്ക്!
Aug 14, 2023, 12:42 IST
റിയാദ്: (www.kvartha.com) സൗദി അറേബ്യൻ ടീമായ അൽ ഹിലാലിൽ നിന്ന് വമ്പൻ കരാർ സ്വീകരിച്ച് ബ്രസീലിയൻ താരം നെയ്മർ ജൂനിയർ പാരീസ് സെന്റ് ജെർമെയ്ൻ (PSG) വിടാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കരാർ അന്തിമ ഘട്ടത്തിലാണെന്നും പറയുന്നു. അൽ ഹിലാലിനൊപ്പം ചേരാനുള്ള നിബന്ധനകൾ നെയ്മർ ജൂനിയർ അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്. നിലവിലെ ക്ലബായ പാരീസ് സെന്റ് ജെർമെയ്നുമായി പിരിയാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്.
രണ്ടു വര്ഷത്തെ കരാറിലാണ് ഒപ്പിടുക. ഏകദേശം നൂറ് ദശലക്ഷം ഡോളറിന്റെ കരാറാണെന്നാണ് സൂചന. 2017ൽ 242.95 മില്യൺ ഡോളറിന്റെ (ഏകദേശം 1,800 കോടി രൂപ) മില്യൺ പൗണ്ടിന് റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്കാണ് നെയ്മർ എഫ്സി ബാഴ്സലോണയിൽ നിന്ന് പിഎസ്ജിയിൽ ചേർന്നത്. ക്ലബിൽ തന്റെ ആറ് വർഷത്തെ സേവനത്തിനിടെ, ബ്രസീലിയൻ താരം 173 മത്സരങ്ങൾ കളിച്ചു, 118 ഗോളുകൾ നേടുകയും 77 അസിസ്റ്റുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
നെയ്മർ പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങൾ എത്തിയതു മുതൽ, താരം ബാഴ്സലോണ എഫ്സിയിലേക്ക് മടങ്ങിയെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് നെയ്മർ സൗദി പ്രൊ ലീഗിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2013-ൽ തന്റെ ബാല്യകാല ക്ലബായ സാന്റോസിൽ നിന്ന് ചേർന്ന ബാഴ്സലോണയുടെ സുവർണ കാലഘട്ടത്തിന്റെ ഭാഗമായിരുന്നു നെയ്മർ. ലൂയിസ് സുവാരസ് , ലയണൽ മെസി എന്നിവരോടൊപ്പം ബാഴ്സയിൽ കളിച്ച് അതിശക്തമായ എം എസ് എൻ (MSN) എന്ന കൂട്ടുകെട്ട് ഉണ്ടാക്കി.
സ്പാനിഷ് വമ്പന്മാർക്കൊപ്പമുള്ള നാലുവർഷത്തിനിടെ 186 മത്സരങ്ങളാണ് നെയ്മർ കളിച്ചത്. അതിൽ 108 ഗോളുകൾ നേടുകയും 76 അസിസ്റ്റുകൾ നേടുകയും ചെയ്തു. ബാഴ്സയെ നിരസിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും താരം പറഞ്ഞിട്ടില്ലെങ്കിലും ക്ലബിന്റെ സാമ്പത്തിക സ്ഥിതിയും വഴിവെച്ചിരിക്കാമെന്ന് പറയുന്നുണ്ട്. നെയ്മറിനെ സ്വന്തമാക്കാൻ മറ്റ് പലരും താൽപര്യപ്പെടുന്നതിനാൽ ആത്യന്തികമായി അദ്ദേഹം എവിടെയെത്തുമെന്ന് കണ്ടറിയണം.
Keywords: News, Riyad, World, Neymar, Al-Hilal, Saudi Arabia, PSG, Football, Neymar to ‘play for Al-Hilal’ in Saudi Arabia, deal underway for PSG transfer: Report.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.