വാഹനങ്ങൾ അപകടകരമാം വിധം പാത മുറിച്ചുകടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദബി പൊലീസ്; നിയമ ലംഘകർക്ക് പിഴ മുന്നറിയിപ്പ്; വീഡിയോ കാണാം
Dec 19, 2021, 20:58 IST
അബുദബി: (www.kvartha.com 19.12.2021) വാഹനങ്ങൾ അപകടകരമാം വിധം പാത മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദബി പൊലീസ്. നിരീക്ഷണ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പങ്കുവെച്ചിട്ടുള്ളത്. സ്പീഡ് ട്രാകിൽ നിന്ന് എക്സിറ്റ് പാതയിലേക്ക് വാഹനങ്ങൾ അശ്രദ്ധമായി വെട്ടിമാറ്റുന്നത് വീഡിയോയിൽ കാണാം.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട്, ഈ രീതി അപകടങ്ങൾക്കും ആളപായത്തിനും കാരണമാകുമെന്ന് പൊലീസ് പറഞ്ഞു. നിയമലംഘനത്തിന് 400 ദിർഹമാണ് പിഴയെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
അബുദബിയിലെ ഗുരുതരമായ വാഹന അപകടങ്ങളുടെ പ്രധാന കാരണങ്ങൾ ഈ വർഷം ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നു. അശ്രദ്ധമായ ഡ്രൈവിംഗ്, പെട്ടെന്നുള്ള വളവ്, വ്യക്തതയില്ലാതെ റോഡിലേക്ക് പ്രവേശിക്കൽ, അമിതവേഗത തുടങ്ങിയവ അപകടത്തിന് കാരണമാകുന്നതായി പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. പാതയിലെ അച്ചടക്കരാഹിത്യവും അശ്രദ്ധയും എത്രമാത്രം അപകടം വിളിച്ചുവരുത്തുന്നുവെന്ന് പുതിയ ദൃശ്യങ്ങൾ കാണിച്ചു തരുന്നു.
< !- START disable copy paste -->

#أخبارنا |#شرطة_أبوظبي تحث السائقين على الالتزام "بخط السير الإلزامي"
— شرطة أبوظبي (@ADPoliceHQ) December 19, 2021
التفاصيل : https://t.co/KFgon4sqsC#أخبار_شرطة_أبوظبي pic.twitter.com/qgc8wWoVmI
Keywords: News, Top-Headlines, Gulf, UAE, Abu Dhabi, Police, Fine, Car, Vehicles, Road, Accident, New video released by Abu Dhabi police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.