Infrastructure Development | ദുബൈയിൽ പ്രധാന ഗതാഗത ഇടനാഴിയിൽ 3 വരിയുള്ള പുതിയ മേല്‍പാലം തുറന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പദ്ധതിയുടെ ഭാഗമായി മൂന്ന് പാലങ്ങള്‍ കൂടി നിര്‍മ്മിക്കുന്നുണ്ട്. 3.1കിമീ നീളം വരുന്ന മൂന്ന് പാലങ്ങളാണ് നിര്‍മിക്കുന്നത്.
● പദ്ധതിയുടെ നാലാംഘട്ടം 71 ശതമാനം പൂർത്തിയായതായി ആർടിഎ ചെയർമാൻ മത്വർ മുഹമ്മദ് അൽ ത്വാഇർ വ്യക്തമാക്കി.
● രണ്ട് ദിശയിലേക്കും മൂന്നുവരിയുള്ള പാലത്തിന്റെ നീളം 1335 മീറ്ററാണ്.
ഖാസിം ഉടുമ്പുന്തല
ദുബൈ: (KVARTHA) യുഎഇയില്‍ പുതിയ മേല്‍പാലം തുറന്നു. ദുബൈയിലെ പ്രധാന ഗതാഗത ഇടനാഴിയിലാണ് പുതിയ മേല്‍പാലം കൂടി തുറന്നത്. ശൈഖ് റാശിദ് റോഡിനെ ഇന്‍ഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന മൂന്നുവരിയുള്ള പാലത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായത്. മേല്‍പ്പാലം വരുന്നതോടെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർടിഎ) ചെയർമാൻ മത്വർ മുഹമ്മദ് അൽ-ത്വായിർ അറിയിച്ചു.
ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർസെക്ഷൻ മുതൽ അൽ മിന സ്ട്രീറ്റിലെ ഫാൽകൺ ഇന്റർചേഞ്ച് വരെ 4.8 കിലോമീറ്റർ നീളമുള്ള അൽ ശിന്ദഗ ഇടനാഴി വികസനപദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് വികസന പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മൂന്ന് പാലങ്ങള്‍ കൂടി നിര്‍മ്മിക്കുന്നുണ്ട്. 3.1കിമീ നീളം വരുന്ന മൂന്ന് പാലങ്ങളാണ് നിര്‍മിക്കുന്നത്.
മണിക്കൂറിൽ 19,400 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. പദ്ധതിയുടെ നാലാംഘട്ടം 71 ശതമാനം പൂർത്തിയായതായി ആർടിഎ ചെയർമാൻ മത്വർ മുഹമ്മദ് അൽ ത്വാഇർ വ്യക്തമാക്കി. അൽ മിന ഇന്റർസെക്ഷനെ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ശൈഖ് റാശിദ് റോഡിലെ രണ്ടാമത്തെ പാലം ജനുവരി ആദ്യ പകുതിയിൽ തുറക്കും. രണ്ട് ദിശയിലേക്കും മൂന്നുവരിയുള്ള പാലത്തിന്റെ നീളം 1335 മീറ്ററാണ്.
ശൈഖ് റാശിദ് റോഡിനും ഫാൽക്കൻ ഇന്റർചേഞ്ചിനും ഇടയിൽ ഗതാഗതം സുഗമമാക്കാൻ സഹായിക്കുന്ന പാലത്തിന്റെ ഇരു ദിശയിലൂടെയും മണിക്കൂറിൽ 10,800 വാഹനങ്ങൾക്ക് കടന്നുപോകാനാകും. ഫാൽക്കൺ ഇന്റർചേഞ്ചിൽനിന്ന് അൽ വസൽ റോഡുവരെ 780 മീറ്ററിൽ മൂന്നു വരിയുള്ളതാണ് രണ്ടാമത്തെ പാലം. മണിക്കൂറിൽ 5400 വാഹനങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും. ജുമൈറ സ്ട്രീറ്റിനും അൽ മിന സ്ട്രീറ്റിനും ഇടയിലാണ് മൂന്നാമത്തെ പാലം വരുന്നത്. 985 മീറ്ററിൽ രണ്ട് വരിയുള്ള പാലത്തിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് കടന്നുപോകാന്‍ സാധിക്കുമെന്ന് ദുബൈ ആർ.ടി.എ.ചെയർമാൻ വ്യക്തമാക്കി.
#DubaiFlyover #NewBridge #TrafficSolutions #UAEInfrastructure #DubaiDevelopment #RTA
