Media Control | കുവൈത്ത് മാധ്യമ രംഗത്തെ നിയന്ത്രിക്കാൻ പുതിയ നിയമം അന്തിമ ഘട്ടത്തിലെന്ന് മന്ത്രി അബ്ദുർ റഹ് മാൻ അൽ മുതെയിരി

 
Kuwait Minister discusses new media law regulations
Kuwait Minister discusses new media law regulations

Photo Credit: X/ Kuwait News Agency

● അഭിപ്രായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താതെ മാധ്യമ പ്രവർത്തനം സുഗമമാക്കുകയാണ് നിയമം ലക്ഷ്യമിടുന്നതെന്ന് മന്ത്രി. 
● ചെറിയ ലംഘനങ്ങൾക്ക് പിഴയും, ഗുരുതര ലംഘനങ്ങൾക്ക് ജയിൽ ശിക്ഷയും ലഭിക്കും.
● രാജ്യത്ത് പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ പ്രഫഷണലിസത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനൊപ്പം 95 ശതമാനം സ്ഥാപനങ്ങളും നിയമ, ധാർമികതയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കുവൈത്ത് സിറ്റി: (KVARTHA) രാജ്യത്ത് മാധ്യമ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന പുതിയ നിയമം അവസാന ഘട്ടത്തിലാണെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതെയിരി അറിയിച്ചു. ലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെ പുതിയ നിയമം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അറബ് സാംസ്‌കാരിക, മാധ്യമ തലസ്ഥാനമായി കുവൈത്തിനെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ വച്ചാണ് മന്ത്രി പുതിയ നിയമത്തെക്കുറിച്ച് വിശദീകരിച്ചത്. ഉത്തരവാദിത്ത സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയും കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് മാധ്യമ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഇടം അനുവദിക്കുകയുമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്താതെ മാധ്യമ പ്രവർത്തനം സുഗമമാക്കുകയാണ് നിയമം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറിയ ലംഘനങ്ങൾക്ക് പിഴ ചുമത്തുമെങ്കിലും ആരാധനാലയങ്ങളെയും പ്രവാചകനെയും ഭരണ നേതൃത്വത്തെയും അപകീർത്തിപ്പെടുത്തുന്ന ഗുരുതര ലംഘനങ്ങൾക്ക് പിഴയ്ക്കൊപ്പം ജയിൽ ശിക്ഷയും ലഭിക്കും. രാജ്യത്ത് പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ പ്രഫഷണലിസത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനൊപ്പം 95 ശതമാനം സ്ഥാപനങ്ങളും നിയമ, ധാർമികതയ്ക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

എന്നാൽ, സാമൂഹ്യമാധ്യമങ്ങളിലും വ്യക്തിഗത അക്കൗണ്ടുകളിലും വ്യാജ പ്രൊഫൈലുകളിലുമുള്ള അതിക്രമങ്ങളും ആശങ്കകളുമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ പരിഗണനയ്ക്ക് വരുന്നത്. ചില സാമൂഹ്യ മാധ്യമ ട്രെൻഡുകൾ സമൂഹത്തിന് ദോഷകരമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാധ്യമ മേഖലയിലെ പ്രൊഫഷണലിസത്തിനും വ്യക്തിഗത സ്വാതന്ത്ര്യത്തിനും ശരിയായ പരിധിയിൽ പ്രവർത്തിക്കാൻ പുതിയ നിയമം സഹായകമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. 

Kuwait's new media law is in its final stage, addressing violations with fines and jail time. The law aims to balance media freedom with responsibility.

#KuwaitMediaLaw, #MediaRegulation, #FreedomOfSpeech, #KuwaitLaw, #MediaControl, #KuwaitNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia