Balcony Accidents | തുറന്ന ജനാലകളില്‍ നിന്നും ബാല്‍ക്കണിയില്‍ നിന്നും കുട്ടികള്‍ വീണ് അപകടത്തില്‍ പെടുന്നത് തടയാന്‍ യുഎഇയില്‍ പുതിയ സംരംഭം

 


അബുദബി: (www.kvartha.com) ജനല്‍, ബാല്‍ക്കണി അപകടങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്റര്‍ മുഖേന ആഭ്യന്തര മന്ത്രാലയം കാമ്പയിന്‍ ആരംഭിച്ചു. തുറന്ന ജാലകങ്ങളില്‍ നിന്ന് കുട്ടികള്‍ താഴേക്ക് വീഴുന്ന സാഹചര്യം ഒഴിവാക്കാന്‍ നിരീക്ഷണത്തിന്റെയും ആവശ്യമായ നടപടികള്‍ എടുക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്നതാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നത്.
               
Balcony Accidents | തുറന്ന ജനാലകളില്‍ നിന്നും ബാല്‍ക്കണിയില്‍ നിന്നും കുട്ടികള്‍ വീണ് അപകടത്തില്‍ പെടുന്നത് തടയാന്‍ യുഎഇയില്‍ പുതിയ സംരംഭം

ജനാലകളില്‍ നിന്നും ബാല്‍ക്കണിയില്‍ നിന്നും കുട്ടികള്‍ വീഴുന്ന അപകടങ്ങള്‍ തടയുന്നതിനുള്ള നുറുങ്ങുകളും നിര്‍ദേശങ്ങളും കൈമാറും. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ അവബോധം പ്രചരിപ്പിക്കുന്നതിന് തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് സംവിധാനവും ഒരുക്കും. ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്, കാമ്പയ്നില്‍ നിരവധി ഭാഷകളില്‍ വിപുലമായ അവബോധം നല്‍കുകയും ഈ മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ചാ സെഷനുകളും പ്രത്യേക ശില്‍പശാലകളും സംഘടിപ്പിക്കുകയും ചെയ്യും.

കാമ്പയ്നിന്റെ ആശയവും പ്രാധാന്യവും വ്യക്തമാക്കുന്ന ലഘുലേഖകളും മറ്റും വീഡിയോകളും കൈമാറും. കുട്ടികളുടെ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സ്മാര്‍ട്ട് സിസ്റ്റം, ഹോട്ട്ലൈന്‍ (116111), ഇന്റീരിയര്‍ സെന്റര്‍ ഫോര്‍ ചൈല്‍ഡിന്റെ വെബ്സൈറ്റ് (www(dot)moi-cpc(dot)gov(dot)ae), 116111(at)moi(dot)gov(dot)ae, ഹേമയതി ആപ്പ് തുടങ്ങിയ വിവിധ മാര്‍ഗങ്ങള്‍ കാമ്പയിന്‍ വഴി പൊതുജനങ്ങളെ പരിചയപ്പെടുത്തും.

Keywords:  Malayalam News, World News, UAE News, New initiative in UAE to prevent children falling from open windows, balconies.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia