New Guidelines | യുഎഇയിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിർദേശങ്ങൾ; അറിയാം
● മരണപ്പെട്ടവരുടെ കുടുംബങ്ങളെ ചൂഷണം ചെയ്യുന്ന ഏജൻസികളെ തടയാനാണ് ഈ നടപടി.
● കോൺസുലേറ്റ് നിശ്ചയിച്ച നിരക്കിന് കൂടുതൽ തുക ഈടാക്കുന്ന ഏജൻസികൾക്ക് പരാതി നൽകാം.
● കോൺസുലേറ്റുമായി 24x7 പ്രവർത്തിക്കുന്ന 0507347676/ 800 46342 എന്ന നമ്പറിൽ ബന്ധപ്പെടാം.
ദുബൈ: (KVARTHA) യുഎഇയിൽ മരണപ്പെടുന്ന ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ ചൂഷണം ചെയ്യുന്ന ഏജൻസികളെ തടയാനാണ് ഈ നടപടി.
ഏജൻസികളുടെ ചൂഷണം
മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഏജൻസികൾ അമിതമായ തുക ഈടാക്കി കുടുംബങ്ങളെ ചൂഷണം ചെയ്യുന്ന നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് എതിരെ ഇന്ത്യൻ പ്രവാസി സമൂഹം ജാഗ്രത പാലിക്കണമെന്നും കോൺസുലേറ്റ് അഭ്യർത്ഥിച്ചു.
കോൺസുലേറ്റിന്റെ നടപടികൾ
● അംഗീകൃത നിരക്ക്: കോൺസുലേറ്റ് നിശ്ചയിച്ചിട്ടുള്ള നിരക്കിൽ കൂടുതൽ തുക ഈടാക്കുന്ന ഏജൻസികളെക്കുറിച്ച് കോൺസുലേറ്റിൽ പരാതിപ്പെടാൻ പ്രവാസികളോട് അഭ്യർത്ഥിച്ചു.
● ചിലവ്: അർഹതയുള്ള കേസുകളിൽ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കോൺസുലേറ്റ് വഹിക്കുന്നുണ്ട്.
● അധികാരപ്പെടുത്തിയ വ്യക്തികൾ: മരിച്ചയാളുടെ കുടുംബാംഗങ്ങൾ യുഎഇയിലിലെങ്കിൽ അവരുടെ അടുത്ത ബന്ധുക്കളായ ആളുകൾ അനുമതി നൽകിയവർക്ക് മാത്രമേ ഇനി മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ചെയ്യാനാവൂ.
● കോൺസുലേറ്റുമായി 24x7 പ്രവർത്തിക്കുന്ന 0507347676/ 800 46342 എന്ന നമ്പറിൽ ബന്ധപ്പെടാം.
#IndianConsulate #BodyTransport #UAE #Expatriates #Death #AgencyExploitation