UAE Airports | യു എ ഇയിലെ വിമാനത്താവളങ്ങളില്‍ അതിവിപുലമായ സൗകര്യങ്ങള്‍ വരുന്നു; അടുത്ത 15 വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്നിൽ കണ്ടുകൊണ്ടുള്ള നവീകരണം
Jan 9, 2024, 10:40 IST
_ഖാസിം ഉടുമ്പുന്തല_
ദുബൈ: (KVARTHA) യുഎഇയിലെ വിമാനത്താവളങ്ങളില്‍ അതിവിപുലമായ സൗകര്യങ്ങള്‍ വരുന്നു. കോവിഡ് മഹാമാരിക്കു ശേഷം യാത്രക്കാരുടെ ഒഴുക്കു വര്‍ധിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങള്‍
അതിവിപുലമായ നവീകരണം തുടങ്ങി. മുടങ്ങിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനൊപ്പമാണ് വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീവ്ര ശ്രമം തുടങ്ങിയത്.
ദുബൈ, അബുദബി, ശാര്‍ജ വിമാനത്താവളങ്ങളിലാണ് വിപുലീകരണം പൂര്‍ത്തിയാകുന്നത്. റാസല്‍ഖൈമയും ഫുജൈറയും വിമാന സര്‍വീസുകളുമായി ഇതിനോടകം സജീവമായി. ഇതോടെ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി രാജ്യത്തെ വിമാനത്താവളങ്ങള്‍ നേടുകയാണ്. ഏതു സീസണിലും യാത്രക്കാര്‍ നിറയുന്ന ദുബൈ വിമാനത്താവളത്തില്‍ നവീകരണ ജോലികള്‍ തുടര്‍ പ്രക്രിയയാണ്. ഇപ്പോഴത്തെ പദ്ധതികള്‍ക്ക് 600 – 1000 കോടി ദിര്‍ഹമാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാരുടെ നീക്കം സുഗമമാക്കുക, ചെക് – ഇന്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടല്‍ എന്നിവ പുതിയ നിര്‍മാണ ജോലികളുടെ പട്ടികയിലുണ്ട്. അടുത്ത 15 വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്നിൽ കണ്ടു കൊണ്ടുള്ള നവീകരണമാണ് നടക്കുന്നത്. ദുബൈയിലെ രണ്ടാമത്തെ വിമാനത്താവളമായി മക്തൂം വിമാനത്താവളം സജീവമായി. മണിക്കൂറില്‍ 6000 ബാഗേജുകള്‍ കൈകാര്യം ചെയ്യാം. മക്തൂം വിമാനത്താവളത്തിലെ പുതിയ പാസൻജർ ലോഞ്ചില്‍ 24 ബോര്‍ഡിങ് ഗേറ്റുകളും നിര്‍മിക്കും. കൂടാതെ ഏഴ് ബാഗേജ് ബെല്‍റ്റുകളും 104 പുതിയ ചെക് ഇന്‍ കൗണ്ടറുകളും നിര്‍മിക്കും.

Keywords: Airports, UAE News, News, Malayalam-News, World, World-News, Gulf, Gulf-News, Dubai, New facilities coming up at UAE airports.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.