യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താല്‍ പണികിട്ടും; 1 കോടി രൂപ പിഴയടക്കേണ്ടി വരുമെന്ന് സൈബര്‍ നിയമ ഭേദഗതി

 



അബൂദബി: (www.kvartha.com 29.12.2021) യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താല്‍ ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരും. ഇതിന് പുറമേ ആറ് മാസം വരെ തടവും അനുഭവിക്കണമെന്ന് സൈബര്‍ നിയമ ഭേദഗതിയില്‍ വ്യക്തമാക്കുന്നു. നിയമഭേദഗതി ജനുവരി രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരും. 

പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്, പാര്‍ക് ഉള്‍പെടെയുള്ള പൊതുസ്ഥലങ്ങളില്‍ ചിത്രമെടുക്കുമ്പോള്‍ അത് മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചാല്‍ നിയമലംഘനമാകും. ഓണ്‍ലൈന്‍, സാങ്കേതിക വിദ്യ എന്നിവ ദുരുപയോഗം ചെയ്ത് വ്യാജ വാര്‍ത്തകളും അപവാദപ്രചാരണങ്ങളും നടത്തുന്നതും സൈബര്‍ ലോയുടെ പരിധിയില്‍ വരും. 

കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും സോഫ്റ്റ് വെയറും കണ്ടുകെട്ടാനുള്ള അധികാരം കോടതിക്കുണ്ടായിരിക്കുമെന്നും നിയമ ഭേദഗതിയില്‍ വ്യക്തമാക്കുന്നു. 

യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ ചിത്രമെടുത്താല്‍ പണികിട്ടും; 1 കോടി രൂപ പിഴയടക്കേണ്ടി വരുമെന്ന് സൈബര്‍ നിയമ ഭേദഗതി


സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്. നേരത്തെ സ്വകാര്യ സ്ഥലങ്ങളിലായിരുന്നു നിയന്ത്രണം. ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍മാരുടെ അവകാശ സംരക്ഷണവും ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. 

വിവിധ സൈബര്‍ കുറ്റങ്ങള്‍ക്ക് ഒന്നരലക്ഷം ദിര്‍ഹംസ് മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹംസ് വരെയാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നതും ശിക്ഷയ്ക്കിടയാക്കും. 

Keywords:  News, World, International, Gulf, UAE, Abu Dhabi, Cyber Crime, Photo, Public Place, Punishment, Fine, New cybercrime law: Clicking someone’s picture in a public place now punishable offence in UAE
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia