Bus Service | പ്രതിദിനം 17 മണിക്കൂര്‍ വരെ ഓട്ടം; ജിദ്ദയില്‍ പുതിയ ബസ് സര്‍വീസിന് തുടക്കമായി
Nov 25, 2022, 17:08 IST
ADVERTISEMENT
റിയാദ്: (www.kvartha.com) ജിദ്ദയില്‍ പുതിയ ബസ് സര്‍വീസിന് തുടക്കമായി. നഗരത്തിലെ പ്രധാന ഭാഗമായ ബലദില്‍ നിന്ന് സുലൈമാനിയ അല്‍ഹറമൈന്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് ബസ് സര്‍വീസ് ആരംഭിച്ചു. പ്രതിദിനം 17 മണിക്കൂര്‍ വരെയാണ് ബസ് സര്‍വീസ്.
ബലദില്‍ നിന്ന് സുലൈമാനിയയിലേക്കും തിരിച്ചും ഓരോ 50 മിനുടിലും ദിനേന 42 ബസ് സര്‍വീസുകളുണ്ടാകും. ഒരു യാത്രക്ക് 3.45 റിയാലാണ് ടികറ്റ് നിരക്ക്. രാവിലെ 7.15 മുതല്‍ രാത്രി 12.00 വരെ തുടരും. റൗന്‍ഡ് ട്രിപ് റൂട് ആരംഭിക്കുന്നത് ബലദ് ഹിസ്റ്റോറികല്‍ ഏരിയയില്‍ നിന്നാണ്.
ബാഗ്ദാദിയ, കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി, അല്‍സലാം മാള്‍ വഴി അല്‍ഹറമൈന്‍ ട്രെയിന്‍ സ്റ്റേഷനിലെത്തും. അവിടെ നിന്ന് അതേ പാതയില്‍ മടങ്ങും. നിലവിലെ ബസ് റൂടുകളിലൂടെയാണ് റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസുകള്‍ ജിദ്ദ ട്രാന്‍സ്‌പോര്‍ട് കംപനി ആരംഭിച്ചത്. ജിദ്ദയിലെ പൊതുഗതാഗത സേവനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായണ് പുതിയ സേവനം ഒരുക്കിയത്.
Keywords: News,World,international,Riyadh,Jeddah,bus,Transport,Gulf,Travel,Top-Headlines, New bus service started in Jeddah
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

