ദുബൈ: 2015 ആകുമ്പോഴേയ്ക്ക് ലോകത്തിലെ ഏറ്റവും തിരക്കുള്ള എയര്‍പോര്‍ട്ടായി ദുബൈ മാറുമെന്ന് റിപ്പോര്‍ട്ട്. എയര്‍ബസ് A380 നായി ദുബൈ എയര്‍പോര്‍ട്ട് നവീകരിച്ചതോടെയാണിത്. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പുതിയതായി 20 ഗേറ്റുകളാണ് പണിതിരിക്കുന്നത്. A380 ജനുവരി 2 നാണ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്‌തെങ്കിലും ഔദ്യോഗിക പ്രഖ്യാപനം നടന്നത് ചൊവ്വാഴ്ചയാണ്.
എട്ട് ബില്യണ്‍ ഡോളര്‍ ആകെ ചെലവ് ഈ പ്രൊജക്ടിന് വേണ്ടിവന്നെന്നാണ് പ്രതീക്ഷ. 525 സീറ്റുള്ള വിമാനങ്ങള്‍ ഇവിടെ ലാന്‍ഡ് ചെയ്യാനാകും. ദുബൈയിലെ എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സിന്റെ 31 A380 വിമാനങ്ങള്‍ ദുബൈയില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. 59 എണ്ണത്തിന്റെ ഓര്‍ഡറും എടുത്തിട്ടുണ്ട് .
എമിറേറ്റ്‌സ് വളര്‍ന്നുകണ്ടിരിക്കുകയാണെന്നും കസ്റ്റമേഴ്‌സിനായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രസിഡന്റ് ടിം ക്ലാര്‍ക്ക് പറഞ്ഞു.
യാത്ര സുന്ദരമാക്കാന്‍ യാത്രക്കാര്‍ക്ക് നല്ല സര്‍വീസ് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഇപ്പോള്‍ 31 A380 വിമാനങ്ങള്‍ എമിറേറ്റ്‌സിന്റേതായി സര്‍വീസ് നടത്തുന്നുണ്ട്. 59 വിമാനങ്ങളുടെ ഓര്‍ഡറും ആയിട്ടുണ്ട്, അതു കൂടി ആകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റ് കമ്പനിയായി എമിറേറ്റ്‌സ് മാറുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ സ്റ്റാഫിന് വേണ്ട പരിശീലനം നല്‍കിയിട്ടുണ്ടെന്നും നല്ല സേവനം അവര്‍ കാഴ്ചവയ്ക്കുമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
2008 ലാണ് ദുബൈ എയര്‍പോര്‍ട്ടില്‍ ടെര്‍മിനല്‍ 3 തുറന്നത്, ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ തന്നെയാണ് എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളതെന്നും ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറയുന്നു. ദുബൈ എയര്‍പോര്‍ട്ട് വീണ്ടും വിപുലീകരിക്കുന്നതിനായി 7.8 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കണക്കാക്കിയിട്ടുണ്ട്. കോണ്‍ഫറന്‍സ് റൂം, ബിസിനസ് സെന്ററുകള്‍, ഷോപ്പിങ് മാളുകള്‍, സ്പാ എന്നിവയും യാത്രക്കാര്‍ക്കായി എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട് .
Key Words: Dubai, Airport authorities, Airbus A380, Aircraft , A380, Commercial passenger, Airline jet, Dubai airport, Emirates , Airbus, Concourse A , Emirates president , Tim Clark

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.