Gaza | ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ കൂറ്റന്‍ ഭിത്തിയില്‍; ശാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി

 


ADVERTISEMENT

/ ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (KVARTHA) ഫലസ്ത്വീനിലെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ യുഎഇയിലെ കൂറ്റന്‍ ഭിത്തിയില്‍ പതിപ്പിച്ചു. ശാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയറിലെ ഭിത്തിയില്‍ പതിപ്പിച്ച കൂറ്റന്‍ കറുത്ത പോസ്റ്ററില്‍ ഗസ്സയില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ പേരുകള്‍ വെളുത്ത നിറത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ പ്രശസ്തരായിരുന്നില്ല എന്നാല്‍ ഒന്നിന് പുറകെ ഒന്നായി നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ആളുകളായിരുന്നു അവര്‍ എന്ന കുറിപ്പും കൂടെ ചേര്‍ത്തിട്ടുണ്ട്.

Gaza | ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ കൂറ്റന്‍ ഭിത്തിയില്‍; ശാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി

പൂര്‍ത്തിയാകാത്ത കഥകള്‍ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം, ഉഹിബുക് പബ്ലിഷിംഗ് സ്ഥാപിച്ച ഹൃദയാവർജകമായ ആദരാഞ്ജലിയാണ്. യുദ്ധത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മപ്പെടുത്തലായിരുന്നു അത്. 'ഇപ്പോള്‍, നമ്മള്‍ നയിക്കുന്നത് ഒരു വേറിട്ട ജീവിതമാണെന്ന് എനിക്ക് തോന്നുന്നു, ഒരു വശത്ത് നാമെല്ലാവരും നമ്മുടെ ദൈനംദിന ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ മറുവശത്ത്, ഒരു ജനസംഖ്യയുടെ മുഴുവന്‍ ഭാഗങ്ങളും തുടച്ചുനീക്കപ്പെടുന്നത് നമ്മള്‍ കാണുന്നു', പബ്ലിഷിംഗ് ഹൗസിന്റെ സ്ഥാപക സാദിയ അന്‍വര്‍ പറഞ്ഞു.
Aster_MIMS

Gaza | ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ കൂറ്റന്‍ ഭിത്തിയില്‍; ശാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി

പബ്ലിഷിംഗ് ഹൗസിന്റെ സ്ഥാപകര്‍ പറയുന്നതനുസരിച്ച്, ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരാഴ്ചയെടുത്തു. 'ഞങ്ങള്‍ ആദ്യം അധികാരികള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്തു. ശേഷം പേരുകള്‍ ഇൻഗ്ലീഷിലേക്ക് മാറ്റി, ചില പേരുകള്‍ അറബി ആയതിനാല്‍ കൃത്യമായ വിവര്‍ത്തനം കണ്ടെത്താന്‍ പ്രയാസമായിരുന്നു', സഹസ്ഥാപകന്‍ മെഹ്‌നാസ്‌ അന്‍ശാ വ്യക്തമാക്കി. പുസ്തകമേളയിലെത്തിയ സന്ദര്‍ശകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇന്‍സ്റ്റലേഷനു ലഭിച്ചത്.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രാഈലിനെതിരെ നടത്തിയ ആക്രമണത്തില്‍ 1400 പേര്‍ കൊല്ലപ്പെട്ടു. അതിനുശേഷം, ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ പ്രതികാര ബോംബാക്രമണങ്ങളില്‍ 10,000-ത്തിലധികം പേര്‍ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ഒക്ടോബര്‍ അവസാനം ഗസ്സ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച 6,747 രേഖപ്പെടുത്തിയ മരണങ്ങളുടെ പട്ടികയില്‍ നിന്നാണ് പേരുകള്‍ എടുത്തത്.

Keywords: News, World, Sharjah, Gulf, SIBF, Sharjah, Book Fair, UAE News, Gaza, International Book Fair, Names of Palestinians killed in Gaza displayed at Sharjah International Book Fair.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia