ഷവര്‍മയില്‍ ആണി; ഭക്ഷണശാല 5000 ദിര്‍ഹം പിഴ നല്‍കി

 


ഷാര്‍ജ: (www.kvartha.com 19.01.2015) ഭക്ഷണം കഴിക്കുന്നതിനായി എത്തിയ ഉപഭോക്താവിന് നല്‍കിയ ഷവര്‍മയില്‍ ആണി. ഉപഭോക്താവിന്റെ പരാതിയെത്തുടര്‍ന്ന് ഭക്ഷണശാലക്ക് മുനിസിപ്പാലിറ്റി 5000 ദിര്‍ഹം പിഴ ചുമത്തിയതായി അല്‍ ഇത്തിഹാദ് റിപോര്‍ട്ട് ചെയ്യുന്നു.

ഷാര്‍ജയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനായി എത്തിചേര്‍ന്ന മറിയം അമിനാണ് ഓര്‍ഡര്‍ ചെയ്ത ഷവര്‍മയില്‍ നിന്ന് മൂര്‍ച്ചയുള്ള ഇരുമ്പാണി ലഭിച്ചത്. ഇതേതുടര്‍ന്ന് സഹോദരന്റെ സഹായത്തോടുകൂടി ഷാര്‍ജ മുനിസിപ്പാലിറ്റിയിലേക്ക് ഓണ്‍ലൈനായി പരാതി നല്‍കുകയായിരുന്നു.
ഷവര്‍മയില്‍ ആണി; ഭക്ഷണശാല 5000 ദിര്‍ഹം പിഴ നല്‍കി
തുടര്‍ന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്ന ഭക്ഷണശാലയില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധിക്കുകയും ഭക്ഷണശാലയിലെ വൃത്തിയില്ലായ്മ ശ്രദ്ധയില്‍പ്പെട്ട അവര്‍ 5000 ദിര്‍ഹം പിഴ ചുമത്തുകയുമായിരുന്നു

Also Read: 
ചൂരിയില്‍ ആക്രി ഗോഡൗണില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Sharjah, Hotel, Municipality, Report, Media, Online, Complaint, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia