Travel | മട്ടന്നൂര്‍ ജുമാമസ്ജിദ് പുനര്‍നിര്‍മാണ അഴിമതി കേസ്: മുസ്ലിം ലീഗ് നേതാവ് അബ്ദുര്‍ റഹ് മാന്‍ കല്ലായിയുടെ വിദേശയാത്ര കോടതി തടഞ്ഞു

 




തലശേരി: (www.kvartha.com) മട്ടന്നൂര്‍ ജുമാമസ്ജിദ് പുനര്‍നിര്‍മാണ അഴിമതി കേസില്‍ കുറ്റാരോപിതനായ മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ് മാന്‍ കല്ലായിക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി തലശേരി ജില്ലാ സെഷന്‍സ് കോടതി നിഷേധിച്ചു. പൊലീസ് അന്വേഷണവുമായി കല്ലായിയും സംഘവും സഹകരിക്കുന്നില്ലെന്ന പ്രൊസിക്യൂഷന്‍ വാദം പരിഗണിച്ചാണ് കല്ലായിക്കെതിരെയുള്ള നടപടി. 

മട്ടന്നൂര്‍ നഗരഹൃദയത്തിലെ ജുമാ മസ്ജിദ് പുനര്‍ നിര്‍മാണ അഴിമതി കേസില്‍ പ്രതിയായ കല്ലായിയുടെ പാസ്പോര്‍ട് കോടതി വിട്ടു നല്‍കിയില്ല. പാസ്പോര്‍ട് വേണമെന്ന കല്ലായിയുടെ ഹര്‍ജി തലശേരി ജില്ലാ സെഷന്‍സ് കോടതി തളളുകയായിരുന്നു. അബ്ദുര്‍ റഹ് മാന്‍ കല്ലായിക്ക് വിദേശത്തേക്ക് പോകാനായി പാസ്പോര്‍ട് നല്‍കുന്നതിനെതിരെ പബ്ളിക് പ്രൊസിക്യൂടര്‍ അഡ്വ. കെ അജിത്ത് കുമാര്‍ എതിര്‍ത്തു. പ്രതികള്‍  പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രൊസിക്യൂടര്‍ കോടതിയില്‍ വാദിച്ചു. ഇതുപരിഗണിച്ച് കൊണ്ടാണ് കോടതി പാസ്പോര്‍ട് തടഞ്ഞുവെച്ചത്. 

Travel | മട്ടന്നൂര്‍ ജുമാമസ്ജിദ് പുനര്‍നിര്‍മാണ അഴിമതി കേസ്: മുസ്ലിം ലീഗ് നേതാവ് അബ്ദുര്‍ റഹ് മാന്‍ കല്ലായിയുടെ വിദേശയാത്ര കോടതി തടഞ്ഞു


കോടികളുടെ അഴിമതി ആരോപണമാണ് മട്ടന്നൂര്‍ ജുമാമസ്ജിദ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നത്. പള്ളിയോട് ചേര്‍ന്ന് നിര്‍മിച്ച ഷോപിങ് കോംപ്‌ളക്സിന്റെ പേരുപറഞ്ഞ് പണം പിരിച്ച നിക്ഷേപര്‍ക്ക് അതു തിരിച്ചു നല്‍കിയില്ലെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മട്ടന്നൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് അബ്ദുര്‍ റഹ് മാന്‍ കല്ലായിയും നിര്‍മാണ കമിറ്റിയും വഖ്ഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് പള്ളി പുനര്‍നിര്‍മാണം നടത്തിയതെന്ന് വ്യക്തമായത്. മൂന്ന് കോടിയോളം രൂപയാണ് ഇതിനു ചിലവഴിച്ചത്. 

സംഭവം വിവാദമായതിനെ തുടര്‍ന്ന് സിപിഎം ഉള്‍പെടെയുള്ള പാര്‍ടികള്‍ അഴിമതി ആരോപണവുമായി രംഗത്തു വന്നിരുന്നു. മട്ടന്നൂര്‍ പൊലീസാണ് കേസന്വേഷണം നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി കല്ലായിയെയും കൂട്ടുപ്രതികളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ഒരുദിവസം മുഴുവന്‍ ചോദ്യം ചെയ്തിരുന്നു.  മുസ്ലിം ലീഗിന്റെ കണ്ണൂരിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായ കല്ലായി, ലീഗ് നേതാവ് എന്നതിലുപരിയായി വിദേശത്തടക്കം അറിയപ്പെടുന്ന വ്യവസായ സംരഭകന്‍ കൂടിയാണ്.

Keywords:  News,Kerala,State,Thalassery,Case,Gulf,Passport,Court,Travel,Muslim-League,Politics,Top-Headlines, Muslim League leader Abdur Rehman Kallai's travel to abroad stopped by court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia