ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സല്‍ ജനറലായി മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com 26.10.2020) ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സല്‍ ജനറലായി മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി. മുന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായിരുന്നു ഝാര്‍ഖണ്ഡിലെ ധന്‍ബാദ് സ്വദേശിയായ ഇദ്ദേഹം. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. 

ഡെല്‍ഹിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്ക് ഒരു വര്‍ഷം മുന്‍പാണ് ഇദ്ദേഹം മടങ്ങിയത്.  2010ല്‍ ഐ എഫ് എസ് പരിശീലനം പൂര്‍ത്തിയാക്കി. 2012 -മുതല്‍ 2014 വരെ കെയ്റോ ഇന്ത്യന്‍ എംബസിയില്‍ സേവനമനുഷ്ഠിച്ചു. 2014-15 വര്‍ഷങ്ങളില്‍ അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ രണ്ടാം സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെ 2015 നവംബറിലാണ് ജിദ്ദയില്‍ ഹജ്ജ് കോണ്‍സുലായി നിയമിതനാവുന്നത്. ഡോ. ഷക്കീല ഖാത്തൂനാണ് ഭാര്യ. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പുതിയ കോണ്‍സല്‍ ജനറലായി മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി
Aster mims 04/11/2022

Keywords:  Muhammad Shahid Alam new Jeddah consul general, Riyadh, Saudi Arabia, News, Embassy, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia