യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ്; മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശിയേക്കാമെന്ന് മുന്നറിയിപ്പ്; വടക്കന്‍ എമിറേറ്റുകളിലെ റോഡുകളില്‍ മണലും ചപ്പുചവറുകളും അടിച്ചുകയറി; വാഹനയാത്രക്കാര്‍ വലഞ്ഞു
Feb 27, 2020, 12:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com 27.02.2020) യുഎഇയില്‍ ദൂരക്കാഴ്ച കുറച്ച് ശക്തമായ പൊടിക്കാറ്റ്. ചില മേഖലകളില്‍ ദൂരക്കാഴ്ച 50 മീറ്റര്‍ വരെ കുറഞ്ഞു. വ്യാഴാഴ്ചയും പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നും താപനില താഴുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
ശക്തമായ പൊടിക്കാറ്റില്‍ വാഹനയാത്രക്കാര്‍ വലഞ്ഞു. വടക്കന്‍ എമിറേറ്റുകളിലെ റോഡുകളില്‍ മണലും ചപ്പുചവറുകളും അടിച്ചുകയറി. എന്നാല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശിയേക്കാമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ബുധനാഴ്ച 28 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. വ്യാഴാഴ്ച 22 ഡിഗ്രി ആകുമെന്നാണു സൂചന.
അതിനിടെ യുഎഇയില്‍ വ്യാഴാഴ്ച രാത്രി എട്ടുമണി വരെ ശക്തമായ കാറ്റു വീശാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലാണു കാറ്റു വീശുക. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

Keywords: Motorists warned as strong winds and dust storms sweep UAE, Dubai, News, UAE, Warning, Vehicles, Passengers, Gulf, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.