Funeral | ഉംറ കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച 6 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി
Jan 30, 2023, 16:28 IST
റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച കുഞ്ഞിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി. ഉംറ കഴിഞ്ഞു മടങ്ങി വരുമ്പോള്‍ മലയാളി കുടുംബത്തിന്റെ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് റിയാദില്‍ ഖബറടക്കിയത്. റിയാദില്‍നിന്ന് 400 കിലോമീറ്ററകലെയുള്ള അല്‍ഖസറ ജെനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു കുട്ടിയുടെ മരണം.
തിരുവനന്തപുരം പാറശ്ശാല കണിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ അര്‍വയുടെ മൃതദേഹമാണ് റിയാദ് എക്‌സിറ്റ് 15ലെ അല്‍രാജ്ഹി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നിര്‍വഹിച്ച ശേഷം നസീം മഖ്ബറയില്‍ ഖബറടക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അര്‍വ മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ റിയാദ്-മക്ക റോഡില്‍ അല്‍ഖസറയില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. അര്‍വക്കും ഹസീമിന്റെ ഭാര്യാമാതാവ് നജ്മുന്നിസക്കുമായിരുന്നു സാരമായി പരുക്കേറ്റത്. ഭാര്യ ജര്‍യ, മറ്റു മക്കളായ അയാന്‍, അഫ്‌നാന്‍ എന്നിവര്‍ക്ക് നിസാരപരുക്കാണ് ഏറ്റത്. പൊലീസും റെഡ്ക്രസന്റ് അതോറിറ്റിയും ചേര്‍ന്ന് ഉടന്‍ ഇവരെയെല്ലാം അല്‍ഖസറ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നജ്മുന്നിസയെ അല്‍ഖുവയ്യ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ അപടകനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Keywords: News,World,international,Gulf,Saudi Arabia,Riyadh,Funeral, Mortal remains of six month old baby who died road accident in Saudi Arabia buried
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.