Eid-ul-Fitr | മാസപ്പിറവി ദൃശ്യമായില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ തിങ്കളാഴ്ച
Apr 30, 2022, 21:45 IST
റിയാദ്: (www.kvartha.com) മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ തിങ്കളാഴ്ച. റമദാൻ 30 ദിവസം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് സഊദി അറേബ്യയിലെ ചന്ദ്ര നിരീക്ഷണ സമിതി അറിയിച്ചു.
അതേസമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരു ദിവസം വൈകിയാണ് ഒമാനിൽ റമദാന് വ്രതം ആരംഭിച്ചത്. ഞായറാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ തിങ്കളാഴ്ചയും അല്ലെങ്കില്‍ റമദാന് 30 ദിവസം പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയും ആയിരിക്കും ഒമാനില്‍ ചെറിയ പെരുന്നാള്‍.
പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് മനസും ശരീരവും നാഥന് സമർപിച്ച വിശ്വാസികൾ ആഹ്ലാദത്തോടെയാണ് ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കോവിഡ് കാരണം ആഘോഷങ്ങൾ പരിമിതമായിരുന്നുവെങ്കിൽ ഇത്തവണ അത്തരം നിയന്ത്രണങ്ങളൊന്നും ഇല്ല.
Keywords: Gulf, News, Eid, Eid-Al-Fitr, Top-Headlines, Moon not sighted, Eid-ul-Fitr on Monday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.