ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ച് അതിക്രൂരമായ പീഡനം; 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും; പ്രതി പിടിയിലായതോടെ പുറത്ത് വന്ന രഹസ്യങ്ങള്‍ കേട്ട് ഞെട്ടി പോലീസ്

 


ദുബൈ: (www.kvartha.com 26.10.2019) ഒരാഴ്ചയ്ക്കിടെ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ച് 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2019 ജനുവരിയിലാണ് ഇയാള്‍ സ്വന്തം അപാര്‍ട്ടമെന്റില്‍വെച്ച് സ്ത്രീകളെ പീഡിപ്പിച്ചത്.

ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വെച്ച് അതിക്രൂരമായ പീഡനം; 52 കാരിയെ 20 തവണയും, 33 കാരിയെ അഞ്ച് തവണയും; പ്രതി പിടിയിലായതോടെ പുറത്ത് വന്ന രഹസ്യങ്ങള്‍ കേട്ട് ഞെട്ടി പോലീസ്

സെര്‍ബിയക്കാരിയായ 52കാരിയെ 20 തവണ പീഡിപ്പിച്ചതിന് ഇക്കഴിഞ്ഞ മെയില്‍ ഒരുവര്‍ഷത്തേക്ക് ശിക്ഷ അനുഭവിച്ച് വരവെയായിരുന്നു യുവാവിനെ മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തത്. ആദ്യത്തെ കുറ്റം ചെയ്ത കാലയളവില്‍ തന്നെ 33കാരിയായ ഉക്രെയ്ന്‍ സ്വദേശിനിയെ പീഡിപ്പിച്ചതാണ് രണ്ടാമത്തെ കേസ്.

ഡേറ്റിങ് ആപ്പ് വഴിയും സോഷ്യല്‍മീഡിയ വഴിയും സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചശേഷമായിരുന്നു പീഡനം.

സമൂഹ മാധ്യമങ്ങളിലൂടെ ചങ്ങാത്തം കൂടിയ ശേഷം നേരിട്ട് കാണാനായി ഇയാള്‍ ക്ഷണിച്ചു. എത്തിയപ്പോള്‍ അല്‍ ബാര്‍ഷയിലെ അപാര്‍ട്ട്‌മെന്റില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് ഉക്രെയ്ന്‍ സ്വദേശിനി. കത്തികാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

യുവതിയെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് പ്രതിക്കെതിരെ പൊലീസ് കോടതിയില്‍ നല്‍കിയിരിക്കുന്ന കുറ്റപത്രം. കേസ് നവംബര്‍ മൂന്നിന് പരിഗണിക്കാന്‍ വേണ്ടി മാറ്റിവെച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Gulf, Molestation, Accused, Police, Arrested, Judge, Women, Molestation; The Accused is in Custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia