നല്‍കിയ വാക്കുപാലിച്ച് മോഹന്‍ലാല്‍; അബൂദബി ബുര്‍ജീല്‍ ആശുപത്രിയിലെത്തി മലയാളി നഴ്‌സുമാരെ കണ്ടു; ഭീമന്‍ പൂക്കളമൊരുക്കി സ്വീകരണം, സന്ദര്‍ശനത്തിന്റെ വിഡിയോ പങ്കുവച്ച് ലാലേട്ടന്‍

Watermark

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബൂദബി: (www.kvartha.com 24.08.2021) കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നഴ്‌സസ് ദിനം ആചരിക്കുന്നതിനിടെ പ്രവാസി നഴ്‌സുമാരുമായി മോഹന്‍ലാല്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെ ഇനി യു എ ഇയിലെത്തുമ്പോള്‍ നേരില്‍ കാണാമെന്ന് നല്‍കിയ വാക്ക് പാലിച്ച് മോഹന്‍ലാല്‍. ഒരു വര്‍ഷത്തിനിപ്പുറം നഴ്സുമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ച്  അബൂദബി വി പി എസ് ബുര്‍ജീല്‍ മെഡികല്‍ സിറ്റിയിലെത്തിയ മോഹന്‍ലാലിനെ ഭീമന്‍ പൂക്കളമൊരുക്കിക്കിയാണ് നഴ്സുമാര്‍ സ്വീകരിച്ചത്. 
Aster mims 04/11/2022

നല്‍കിയ വാക്കുപാലിച്ച് മോഹന്‍ലാല്‍; അബൂദബി ബുര്‍ജീല്‍ ആശുപത്രിയിലെത്തി മലയാളി നഴ്‌സുമാരെ കണ്ടു; ഭീമന്‍ പൂക്കളമൊരുക്കി സ്വീകരണം, സന്ദര്‍ശനത്തിന്റെ വിഡിയോ പങ്കുവച്ച് ലാലേട്ടന്‍

ബുര്‍ജീലില്‍ ഒരുക്കിയ സ്വീകരണത്തില്‍ അദ്ദേഹം നഴ്സുമാരുമായി സംവദിച്ചു.  300 കിലോ പൂക്കള്‍ കൊണ്ട് 300 ചതുരശ്രമീറ്ററില്‍ ഒരുക്കിയ പൂക്കളത്തില്‍ മോഹന്‍ലാലിന്റെ മുഖവും വരച്ചിരുന്നു. ബുര്‍ജീല്‍ മെഡികല്‍ സിറ്റി സന്ദര്‍ശിച്ചതിന്റെ വിഡിയോ മോഹന്‍ലാല്‍ ഫേസ്ബുക് പേജില്‍ പങ്കുവെച്ചിട്ടുമുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് യു എ ഇയിലെ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് അഭിവാദ്യം അര്‍പിക്കാന്‍ ലാലേട്ടന്‍ ഫോണ്‍ വിളിച്ചത്. ഇതിനിടെ ഇനി യു എ ഇയിലെത്തുമ്പോള്‍ തങ്ങളെ കാണാന്‍ വരാമോ എന്ന് നഴ്സുമാര്‍ ചോദിച്ചിരുന്നു. വരാമെന്ന് വാക്കുനല്‍കിയ മോഹന്‍ലാല്‍ ഇത്തവണ യു എ ഇയിലെത്തിയപ്പോള്‍ അത് പാലിക്കുകയായിരുന്നു. 

നല്‍കിയ വാക്കുപാലിച്ച് മോഹന്‍ലാല്‍; അബൂദബി ബുര്‍ജീല്‍ ആശുപത്രിയിലെത്തി മലയാളി നഴ്‌സുമാരെ കണ്ടു; ഭീമന്‍ പൂക്കളമൊരുക്കി സ്വീകരണം, സന്ദര്‍ശനത്തിന്റെ വിഡിയോ പങ്കുവച്ച് ലാലേട്ടന്‍

മോഹന്‍ലാലിന്റെ ജന്മനാടായ പത്തനംതിട്ടയില്‍ നിന്നുള്ള സോണിയ ചാക്കോയോടായിരുന്നു അന്ന് മോഹന്‍ലാല്‍ ആദ്യം ഫോണില്‍ സംസാരിച്ചത്. ഇത്തവണ സോണിയ ഉള്‍പെടെയുള്ള നഴ്സുമാര്‍ മോഹന്‍ലാലിനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചു.

നഴ്‌സുമാരുടെ ചോദ്യങ്ങളോട് പ്രതികരിച്ച താരം നഴ്‌സുമാരുടെ ജീവിതം പ്രമേയമാക്കി ഒരു സിനിമ നിര്‍മിക്കുമെന്നും പറഞ്ഞു. അത്തരമൊരു ചിത്രം വെല്ലുവിളിയാണെങ്കിലും താന്‍ അത് ഏറ്റെടുക്കുകയാണെന്നും താരം പറഞ്ഞു. സിനിമയോടുള്ള അഭിനിവേശമാണ് 44 വര്‍ഷമായി തന്നെ ഈ രംഗത്ത് നില നിര്‍ത്തുന്നതെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തോട് പ്രതികരിക്കവെ പറഞ്ഞു.

നല്‍കിയ വാക്കുപാലിച്ച് മോഹന്‍ലാല്‍; അബൂദബി ബുര്‍ജീല്‍ ആശുപത്രിയിലെത്തി മലയാളി നഴ്‌സുമാരെ കണ്ടു; ഭീമന്‍ പൂക്കളമൊരുക്കി സ്വീകരണം, സന്ദര്‍ശനത്തിന്റെ വിഡിയോ പങ്കുവച്ച് ലാലേട്ടന്‍

പണ്ട് നമുക്ക് ഓണം ഒന്നിച്ച് ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നു. മഹാമാരിയുടെ വരവ് അത് ഇല്ലാതാക്കി. അടുത്ത വര്‍ഷം പഴയതുപോലെ ആഘോഷിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.

യുഎഇയുമായി 40 വര്‍ഷത്തെ ബന്ധമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ ധൈര്യത്തെയും ത്യാഗങ്ങളെയും അഭിനന്ദിച്ച മോഹന്‍ലാല്‍ ഇങ്ങനെയൊരു കൂടിക്കാഴ്ച ഒരുക്കിയതിന് വി പി എസ് ഹെല്‍ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശംസീര്‍ വയലിന് നന്ദി പറഞ്ഞു.

Keywords:  News, World, International, Top-Headlines, Gulf, Abu Dhabi, UAE, Entertainment, Mohanlal, Nurse, Health, COVID-19, Hospital, Facebook, Video, Mohanlal salutes UAE nurses, frontline workers as the real COVID-19 heroes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia