Saudi Crown Prince | ലോകകപ് ഫുട്‌ബോള്‍ മത്സരങ്ങളുടെ സംഘാടനത്തില്‍ ഖത്വറിനെ അഭിനന്ദിച്ച് സഊദി കിരീടാവകാശി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ദോഹ: (www.kvartha.com) ഞായറാഴ്ച ഖത്വറില്‍ നടന്ന ഫിഫ ലോകകപ് 2022 ന്റെ ഉത്ഘാടന ചടങ്ങിലും മത്സരത്തിലും സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മറ്റ് അന്താരാഷ്ട്ര നേതാക്കള്‍ക്കൊപ്പം പങ്കെടുത്തു. പിന്നാലെ ലോകകപ് ഫുട്‌ബോള്‍ മത്സരങ്ങളുടെ സംഘാടനത്തില്‍ ഖത്വറിനെ അഭിനന്ദിക്കുകയും തനിക്ക് ലഭിച്ച സ്വീകരണത്തില്‍ നന്ദി അറിയിക്കുകയും ചെയ്തു. 
Aster mims 04/11/2022

മത്സരത്തില്‍ ഖത്വര്‍ ടീമിന് പിന്തുണയുമായി ടീമിന്റെ സ്‌കാര്‍ഫ് അണിഞ്ഞാണ് സഊദി കിരീടാവകാശി ഗ്യാലറിയിലിരുന്നത്. ചടങ്ങില്‍ പങ്കെടുത്ത ശേഷം ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് അദ്ദേഹം പ്രത്യേകം സന്ദേശം അയക്കുകയായിരുന്നു.

'എനിക്കും എനിക്കൊപ്പമുണ്ടായിരുന്ന സംഘത്തിനും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആഥിത്യത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ രാജ്യം വിടുന്നത്. ഫിഫ ലോകകപ് ഫുട്‌ബോള്‍ ഉത്ഘാടന ചടങ്ങിന്റെ വിജയകരമായ സംഘടനത്തിന് നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു' - മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദേശത്തില്‍ പറഞ്ഞു. 

Saudi Crown Prince | ലോകകപ് ഫുട്‌ബോള്‍ മത്സരങ്ങളുടെ സംഘാടനത്തില്‍ ഖത്വറിനെ അഭിനന്ദിച്ച് സഊദി കിരീടാവകാശി


ഖത്വര്‍ അമീറിന് ആരോഗ്യവും സന്തോഷവും നേര്‍ന്ന അദ്ദേഹം ഖത്വറിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയുമുണ്ടാകട്ടെ എന്നും ആശംസിച്ചു. നേരത്തെ ഖത്വര്‍ അമീര്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

അതേസമയം, ലോകകപ് സംഘാടത്തിന് ഖത്വറിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കണമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സഊദി അറേബ്യയിലെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: News,World,international,Gulf,Qatar,Top-Headlines,Trending,Sports,Saudi Arabia,Doha,FIFA-World-Cup-2022, Mohammed bin Salman attends opening ceremony of FIFA World Cup in Qatar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia