Prison | നാട്ടിലേക്ക് വരാന്‍ എയര്‍പോര്‍ടില്‍ ബോര്‍ഡിങ് പാസെടുക്കുകയും തുടര്‍ന്ന് കാണാതാവുകയും ചെയ്ത പത്തനംതിട്ട സ്വദേശിയെ ജയിലില്‍ കണ്ടെത്തി; ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട യുവാവിന്റെ മോചനത്തിനിടപെട്ട് ഇന്‍ഡ്യന്‍ എംബസി അടക്കമുള്ളവര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com) നാട്ടിലേക്ക് വരാന്‍ എയര്‍പോര്‍ടില്‍ ബോര്‍ഡിങ് പാസെടുക്കുകയും തുടര്‍ന്ന് കാണാതാവുകയും ചെയ്ത പത്തനംതിട്ട സ്വദേശി ജയിലിലാണെന്ന് കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്തേക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബോര്‍ഡിങ് പാസെടുത്ത ശേഷം കാണാതായ പന്തളം സ്വദേശി വിപിന്‍ ബാലനെയാണ് റിയാദ് നാര്‍കോടിക് ജയിലില്‍ കണ്ടെത്തിയത്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട യുവാവിനെ ഇന്‍ഡ്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകരും സ്പോണ്‍സറും ഇടപെട്ടതിനെ തുടര്‍ന്ന് നിരപരാധിത്വം ബോധ്യപ്പെടുത്തി യുവാവിനെ ജാമ്യത്തിലിറക്കി.
Aster mims 04/11/2022

Prison | നാട്ടിലേക്ക് വരാന്‍ എയര്‍പോര്‍ടില്‍ ബോര്‍ഡിങ് പാസെടുക്കുകയും തുടര്‍ന്ന് കാണാതാവുകയും ചെയ്ത പത്തനംതിട്ട സ്വദേശിയെ ജയിലില്‍ കണ്ടെത്തി; ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട യുവാവിന്റെ മോചനത്തിനിടപെട്ട് ഇന്‍ഡ്യന്‍ എംബസി അടക്കമുള്ളവര്‍

പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ കേസിന്റെ മറ്റു നടപടികള്‍ കൂടി പൂര്‍ത്തിയാക്കുമെന്ന് യുവാവിനെ സഹായിക്കാന്‍ രംഗത്തുള്ള റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ അറിയിച്ചു.

സംഭവം ഇങ്ങനെ:

തിങ്കളാഴ്ച വൈകുന്നേരം ആറു മണിക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ വിപിന്‍ ബോര്‍ഡിങ് പാസ് എടുത്തിരുന്നു. ഇക്കാര്യം സ്പോണ്‍സറെയും നാട്ടിലെ ബന്ധുക്കളെയും അറിയിച്ചു. പിന്നീട് എമിഗ്രേഷനില്‍ ചെന്നപ്പോഴാണ് യുവാവിന്റെ പേരില്‍ കേസുണ്ടെന്ന് കണ്ടെത്തിയത്.

നാലു വര്‍ഷം മുമ്പ് കാറില്‍ മയക്കുമരുന്ന് കടത്തിയതാണ് കേസ്. എന്നാല്‍ ഇക്കാര്യത്തെ പറ്റി തനിക്ക് യതൊരു അറിവുമില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. ഉടന്‍ തന്നെ ജയിലിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ അജ്ഞാതമായ കേസില്‍ താന്‍ പൊലീസ് പിടിയിലാണെന്ന ഒരു സന്ദേശം സുഹൃത്തുക്കള്‍ക്ക് യുവാവ് അയച്ചുകൊടുത്തു. അവര്‍ സ്പോണ്‍സറെയും കെ എം സി സി സാമൂഹിക പ്രവര്‍ത്തരെയും വിവരം അറിയിച്ചു. തുടര്‍ന്നാണ് മോചനത്തിന് വഴി തുറന്നത്.

നാലുവര്‍ഷം മുമ്പ് റിയാദില്‍ മറ്റൊരു സ്പോണ്‍സറോടൊപ്പം ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു യുവാവ്. റെന്റ് എ കാര്‍ കംപനിയില്‍നിന്ന് വാടകക്കെടുത്ത കാറായിരുന്നു വിപിന്‍ ഓടിച്ചിരുന്നത്. റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒരു ദിവസം രാത്രി മോഷണം പോയി. മോഷണം സംബന്ധിച്ച് പിറ്റേന്ന് രാവിലെ സ്പോണ്‍സറോടൊപ്പം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പൊലീസ് ഒരു അന്വേഷണവും തുടര്‍ന്ന് നടത്തിയിരുന്നില്ല.

അതിനിടെ വാഹനം മോഷണം പോയെന്ന കാരണത്താല്‍ ഇനി ജോലിയില്‍ തുടരേണ്ടതില്ലെന്ന് പറഞ്ഞ് സ്പോണ്‍സര്‍ ഫൈനല്‍ എക്സിറ്റടിച്ച് നാട്ടിലയച്ചു. ഏതാനും മാസത്തിനുശേഷം യുവാവ് പുതിയ വിസയില്‍ തിരിച്ചെത്തുകയായിരുന്നു. കാണാതായ കാര്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടതായാണ് വിവരം. പൊലീസ് കാര്‍ പരിശോധിച്ചപ്പോള്‍ യുവാവിന്റെ ഇഖാമയാണ് ലഭിച്ചത്. ഇതനുസരിച്ചാണ് യുവാവിന്റെ പേരില്‍ കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.

ഇന്‍ഡ്യന്‍ എംബസി കേസില്‍ ഇടപെടാന്‍ ഏല്‍പിച്ചത് പ്രകാരം എംബസി വൊളന്റിയര്‍ കൂടിയായ സിദ്ദീഖ് തുവ്വൂര്‍ ഗള്‍ഫ് എയറില്‍ അന്വേഷിച്ചപ്പോള്‍ ബോര്‍ഡിങ് പാസ് എടുത്തിട്ടുണ്ടെങ്കിലും യാത്ര ചെയ്തിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് സ്പോണ്‍സറോടൊപ്പം പൊതുസുരക്ഷ വകുപ്പില്‍ അന്വേഷണം നടത്തി. അപ്പോഴാണ് ജയിലിലുള്ള വിവരം ലഭിച്ചത്.

യുവാവ് സഊദിയില്‍ ഇല്ലാത്തപ്പോഴുണ്ടായതാണ് ഈ കേസെന്നും നിരപരാധിയാണെന്നും സ്പോണ്‍സറും സിദ്ദീഖും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. അങ്ങനെയാണ് ജാമ്യം ലഭിച്ചത്. പബ്ലിക് പ്രോസിക്യൂഷനുമായി ബന്ധപ്പെട്ട് കേസിന്റെ ഏതാനും നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. അതിനുശേഷം നാട്ടിലെത്താന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Keywords: Missing Malayali expat found in Riyadh prison, Riyadh, News, Saudi Arabia, Jail, Missing, Malayalee, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia