ദമാമിലേക്ക് പോകുന്നുവെന്ന് സുഹൃത്തുക്കളോട് പറഞ്ഞു; പിന്നീട് കാണാതായ മലയാളി ദമ്പതികള്‍ സൗദി അറേബ്യയിലെ മരുഭൂമിയില്‍ മരിച്ചനിലയില്‍, സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്

 


ADVERTISEMENT

റിയാദ്: (www.kvartha.com 20.02.2018) സൗദി അറേബ്യയിലെ മരുഭൂമിയില്‍ മലയാളി ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല (38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ് വാന(30) എന്നിവരെയാണു തിങ്കളാഴ്ച വൈകിട്ടു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ സൗദിയിലെ അല്‍ഹസയിലെ അയൂണില്‍ നിന്നും കണ്ടെത്തിയത്.

മൊയ്തു കുഞ്ഞാമി ദമ്പതികളുടെ മകനായ കുഞ്ഞബ്ദുല്ല സൗദിയില്‍ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ്. ഇബ്രാഹിം ഹാജി- ഖദീജ ദമ്പതികളുടെ മകളാണു റിസ് വാന. സന്ദര്‍ശക വിസയില്‍ എത്തിയതാണ് റിസ് വാന. ദമ്പതികള്‍ക്കു മക്കളില്ല.

 ദമാമിലേക്ക് പോകുന്നുവെന്ന് സുഹൃത്തുക്കളോട് പറഞ്ഞു; പിന്നീട് കാണാതായ മലയാളി ദമ്പതികള്‍ സൗദി അറേബ്യയിലെ മരുഭൂമിയില്‍ മരിച്ചനിലയില്‍, സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്
രണ്ടുദിവസം മുമ്പ് കുഞ്ഞബ്ദുല്ല സുഹൃത്തുക്കളോട് അല്‍ഹസയില്‍നിന്നു 150 കിലോമീറ്റര്‍ അകലെയുള്ള ദമാമിലേക്കു ഭാര്യയുമൊത്ത് പോകുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ദമ്പതികളെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.

ഇതേതുടര്‍ന്ന് ഹൈപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ദമ്പതികള്‍ മരിച്ചതായി പോലീസ് അറിയിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

പോലീസ് നടത്തിയ തിരച്ചിലില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാഹനം കണ്ടെത്തിയിരുന്നു. ഇക്കാര്യം പരാതിക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തുകയും വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചതു തന്നെയാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വാഹനത്തിനു സമീപ പ്രദേശത്തുനിന്നും രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് അല്‍ഹഫൂഫ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മൃതദേഹം മാറ്റിയിരുന്നു. അത് കുഞ്ഞബ്ദുല്ലയുടേതും റിസ് വാനയുടേതുമാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു .

ദമാമില്‍നിന്നു മടങ്ങുന്ന വഴി അല്‍ഹസയിലേയ്ക്ക് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍അയൂന്‍ എന്ന വിജനമായ സ്ഥലത്താണു വാഹനം കണ്ടെത്തിയത്. ദമ്പതികള്‍ ജീവനൊടുക്കിയതായിരിക്കുമെന്നു പോലീസ് പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മരണ കാരണം അന്വേഷിക്കുകയാണ്. വിവരമറിഞ്ഞ് അല്‍ഹസയിലെത്തിയ കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരന്‍ കരീമും റിസ് വാനയുടെ അമ്മാവനും തുടര്‍ നടപടികള്‍ക്കായി സ്ഥലത്തുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Missing Malayali couples dead body found in Saudi Arabia, Riyadh, Malayalees, Dead Body, Couples, Friends, Missing, Police, Saudi Arabia, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia