ഷോപ്പിംഗ് മാളിലെ ഐസ് ക്രീം പാര്‍ലറില്‍ നിന്നും കാണാതായ 12 കാരിയെ കണ്ടെത്തി

 


ജിദ്ദ: (www.kvartha.com 06.08.2015) ജിദ്ദയിലെ ഷോപ്പിംഗ് മാളിലെ ഐസ്‌ക്രീം പാര്‍ലറില്‍ നിന്നും കാണാതായ 12 കാരിയെ കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കുടുംബ സമേതം ഷോപ്പിംഗ് മാളിലെത്തിയ അബ്ദുല്‍ അസീസിന്റെ മകളായ 12കാരി ഹനീന്‍ അബ്ദുള്‍ അസീസിനെ
കാണാതായത്.

ഞായറാഴ്ച രാത്രി 11.45 മണിയോടെ ഷോപ്പിംഗ് മാളിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെയാണ് പെണ്‍കുട്ടി തൊട്ടടുത്ത ഐസ്‌ക്രീം പാര്‍ലറിലേക്ക് പോയത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞും പെണ്‍കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പിതാവ് അബ്ദുല്‍ അസീസ് പോലീസിന് പരാതി നല്‍കിയത്.

മകളെ കാണാതായതോടെ , പരിഭ്രാന്താനായ പിതാവും മാളിലെ സുരക്ഷാ ജീവനക്കാരും  ഷോപ്പിംഗ് മാള്‍ മുഴുവനും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.   മാളിലെ സുരക്ഷാ ക്യാമറിയിലെ ദൃശ്യങ്ങള്‍  പോലീസ് പരിശോധിച്ചെങ്കിലും പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല. പെണ്‍കുട്ടി ഐസ്‌ക്രീം പാര്‍ലറില്‍ പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും പിന്നീടെന്താണ് സംഭവിച്ചെന്ന് വ്യക്തമായിരുന്നില്ല.

മാള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്നതരത്തിലാണ് അവിടുത്തെ സിസിടിവി ക്യാമറ സജ്ജീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം.

പെണ്‍കുട്ടിക്ക് ജിദ്ദയില്‍ പരിചയക്കാരില്ലാത്തതും കയ്യില്‍ മൊബൈല്‍ഫോണ്‍ ഇല്ലാത്തതും പെണ്‍കുട്ടിയുടെ കുടുംബത്തേയും പോലീസിനേയും ഏറെ അലട്ടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്.

അന്വേഷണത്തിനിടെ പെണ്‍കുട്ടിയെ ജിദ്ദയ്ക്കടുത്തുള്ള ഒരു പ്രദേശത്തുനിന്നും കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും അവള്‍ തനിച്ച് പോയതാണെന്നും പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പെണ്‍കുട്ടിക്ക് ഒരുതരത്തിലുള്ള പീഡനവും ഏല്‍ക്കേണ്ടി വന്നിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ പോലീസ് പിതാവിന് കൈമാറി.
ഷോപ്പിംഗ് മാളിലെ ഐസ് ക്രീം പാര്‍ലറില്‍ നിന്നും കാണാതായ 12 കാരിയെ കണ്ടെത്തി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia