Found dead | ഒരാഴ്ച മുമ്പ് ജുബൈലില്‍ നിന്നും കാണാതായ കര്‍ണാടക സ്വദേശിയായ യുവാവിന്റെ മൃതദേഹം ആശുപത്രി മോര്‍ചറിയില്‍ കണ്ടെത്തി

 


ADVERTISEMENT

ജുബൈല്‍: (www.kvartha.com) ഒരാഴ്ച മുമ്പ് ജുബൈലില്‍ നിന്നും കാണാതായ കര്‍ണാടക സ്വദേശിയായ യുവാവിന്റെ മൃതദേഹം ആശുപത്രി മോര്‍ചറിയില്‍ കണ്ടെത്തി. മംഗലാപുരം സ്വദേശിയായ സുലൈമാന്‍ ഹമീദിന്റെ (39) മൃതദേഹമാണ് ജുബൈല്‍ ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സുലൈമാനെ കാണാതാകുന്നത്.

Found dead | ഒരാഴ്ച മുമ്പ് ജുബൈലില്‍ നിന്നും കാണാതായ കര്‍ണാടക സ്വദേശിയായ യുവാവിന്റെ മൃതദേഹം ആശുപത്രി മോര്‍ചറിയില്‍ കണ്ടെത്തി

ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് സുലൈമാന്‍ അപകടത്തില്‍ മരിച്ചതായുള്ള വിവരം അറിയുന്നത്. ബുധനാഴ്ച രാത്രി 10.30-ഓടെ കിങ് ഫൈസല്‍ വെസ്റ്റ് സ്ട്രീറ്റിലൂടെ നടന്നു പോകുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. ഗുരുതരമായി പരുക്കേറ്റ് ആശുപത്രി പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

ഇടിച്ച വാഹനം പൊലീസ് കണ്ടെത്തിയെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴ അറിയിച്ചു. ഹമീദ് അബൂബക്കറാണ് സുലൈമാന്റെ പിതാവ്. മാതാവ്: മൈമൂന.

Keywords:  Missing expatriate found dead, Saudi Arabia, News, Dead Body, Karnataka, Police, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia