ദുബൈ: ദുബൈയില്‍ പ്രണയദിനത്തില്‍ ലോകത്തിലെ മുഴുവന്‍ പ്രണയിനികള്‍ക്കും വേണ്ടി ആരംഭിച്ച മിറാക്കിള്‍ ഗാര്‍ഡന്‍ എന്ന പൂന്തോട്ടം ഗിന്നസ് റെക്കോര്‍ഡിലേക്ക്. സ്വപ്ന നഗരത്തിലെ ആകര്‍ഷകമായ പുഷ്പലോകത്തിലേക്കു സന്ദര്‍ശകരുടെ നീണ്ട ഒഴുക്കാണ്. ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത് അപൂര്‍വയിനങ്ങളിലുള്ള പുഷ്പങ്ങളാണ്. മുഹമ്മദ് ബിന്‍ സായിദ് റോഡരികിലുള്ള ദുബൈ ലാന്‍ഡില്‍ 80,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് മിറക്കിള്‍ ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത്.
വൈവിധ്യമാര്‍ന്ന വര്‍ണങ്ങളിലും വലിപ്പത്തിലുമുള്ള പൂക്കളാല്‍ അലങ്കൃതമായ ഇവിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ഉല്ലാസകേന്ദ്രങ്ങളുമുണ്ട്. വര്‍ണക്കുടകള്‍, ദീപാലങ്കാരങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, പ്രാര്‍ഥനാഹാളുകള്‍ എന്നിവയും പൂന്തോട്ടത്തിന്റെ പ്രത്യേകതകളാണ്. നൂതന സംവിധാനങ്ങളോടുകൂടിയ ജലസേചന സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മലിനജലം ശുദ്ധീകരിച്ച് ഡ്രിപ് ഇറിഗേഷന്‍ വഴിയാണ് പൂന്തോട്ടങ്ങളില്‍ വെള്ളമെത്തിക്കുന്നത്.
അറുപതിലേറെ ഇനങ്ങളിലായി നാലരക്കോടി പൂക്കള്‍ ശാസ്ത്രീയമായ രീതിയിലാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും നീളംകൂടിയ പൂക്കള്‍കൊണ്ടു നിര്‍മിച്ച മതില്‍, നക്ഷത്രങ്ങള്‍, ഉയരംകൂടിയ ഫ്‌ളവര്‍ പിരമിഡ് എന്നിവ പൂന്തോട്ടത്തിന്റെ പ്രത്യേകതയാണ്.

Keywords: Miracle Garden, Guinness World Records, Romance day, Attraction, Flowers, Prayer hall, Rest house, Supply, Wall,Star, Flower pyramid, Dubai, Visitors, Water, Gulf, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.