Ahamed Devarkovil meets | മന്ത്രി അഹ്‌മദ് ദേവർകോവിൽ യുഎഇയിൽ; ഇൻഡ്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി
Sep 24, 2022, 10:14 IST
/ ഖാസിം ഉടുമ്പുന്തല
അബുദബി: (www.kvartha.com) വിവിധ പരിപാടികളിൽ സംബന്ധിക്കുന്നതിനായി യുഎഇയിൽ എത്തിയ കേരളാ തുറമുഖം മ്യൂസിയം-പുരാവസ്തു -പുരാരേഖാ മന്ത്രി അഹ്‌മദ് ദേവർകോവിൽ യുഎഇയിലെ ഇൻഡ്യൻ അംബാസിഡർ സഞ്ജയ് സുധീറുമായി കൂടിക്കാഴ്ച നടത്തി. മലയാളികൾ ഉൾപെടെയുള്ള ഇൻഡ്യക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഇൻഡ്യൻ എംബസി നടപ്പാക്കുന്ന വിവിധ പദ്ധതികളെ മന്ത്രി അഭിനന്ദിച്ചു.
കേരളത്തിലെ തുറമുഖങ്ങളുടെ പുരോഗതി ലക്ഷ്യംവെച്ച് യുഎഇയിൽ കേരള മാരിടൈം ബോർഡ് സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമങ്ങൾ ഉൾപെടെയുള്ള പദ്ധതികൾക്ക് ഇൻഡ്യൻ നയതന്ത്ര കാര്യാലയത്തിൻ്റെ പൂർണ പിന്തുണ അംബാസഡർ വാഗ്ദാനം ചെയ്തു.
ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രടറിയും , കേരള മാരിടൈം ബോർഡ് മെമ്പറുമായ ഖാസിം ഇരിക്കൂർ, സംസ്ഥാന സെക്രടറി എം എ ലത്വീഫ്, സംസ്ഥാന സെക്രടറിയേറ്റ് അംഗം സിപി അൻവർ സാദത്ത്, ഐഎംസിസി യുഎഇ നാഷനൽ കമിറ്റി ഭാരവാഹികളായ കുഞ്ഞാവുട്ടി എ ഖാദർ, നബീൽ അഹ്‌മദ്, പിഎം. ഫാറൂഖ്, അനീസ് റഹ്‌മാൻ എന്നിവരും മന്ത്രിയെ അനുഗമിച്ചു.
Keywords: Minister Ahmad Devarkovil held meeting with Indian Ambassador, international,Abu Dhabi,UAE,Indian,Kerala,Secretary,Gulf.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.