അത്യുഷ്ണം: ദുബൈയില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 16 വരെ ഉച്ചവിശ്രമം

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 20.05.2016) അത്യുഷ്ണത്തെ തുടര്‍ന്ന് ദുബൈയില്‍ മൂന്നു മാസത്തെ ഉച്ചവിശ്രമം പ്രഖ്യാപിച്ചു. കടുത്ത ചൂടില്‍നിന്ന് തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കാന്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 16 വരെയാണ് മധ്യാഹ്ന ഇടവേള അനുവദിക്കേണ്ടതെന്ന് മനുഷ്യവിഭവശേഷി, സ്വദേശിവല്‍കരണ മന്ത്രാലയം വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു വരെയാണ് വിശ്രമം.

സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുംവിധം നിര്‍മാണ കേന്ദ്രങ്ങളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്കാണ് രണ്ടര മണിക്കൂര്‍ വിശ്രമം അനുവദിച്ചിരിക്കുന്നത്. രാജ്യാന്തര നിലവാരമനുസരിച്ച് തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പ്രഖ്യാപനം. ഇതനുസരിച്ച് ജോലി സമയം രാവിലെയും രാത്രിയിലുമാക്കി രണ്ടായി ക്രമീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഇങ്ങനെ ക്രമീകരിക്കുന്ന സമയം എട്ടു മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. ഇനി ഓവര്‍ടൈം ജോലി ചെയ്യിക്കുന്നുണ്ടെങ്കില്‍ യുഎഇ തൊഴില്‍ നിയമം അനുസരിച്ചുള്ള അധിക വേതനവും നല്‍കിയിരിക്കണം. ഉച്ചവിശ്രമ കാലത്തെ ജോലി സമയ ക്രമീകരണം മുന്‍കൂട്ടി തൊഴിലാളികളെ അറിയിക്കണമെന്നും നിബന്ധനയുണ്ട്.

12.30 മുതല്‍ മൂന്നുവരെ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ശീതീകരിച്ച പ്രത്യേക സൗകര്യം ഒരുക്കണമെന്നും കുടിക്കാന്‍ തണുത്ത വെള്ളം ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ രക്ഷാകവചകങ്ങള്‍ ഒരുക്കാന്‍ കമ്പനി ബാധ്യസ്ഥമാണ്.

ജോലി സ്ഥലത്ത് പ്രഥമശുശ്രൂഷാ സംവിധാനങ്ങളും ഒരുക്കണം. ചൂടുകാലത്തുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും മുന്‍കരുതലും സംബന്ധിച്ച് തൊഴിലാളികളെ ബോധവല്‍കരിക്കണം.
നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക് ആളൊന്നിന് 5000 ദിര്‍ഹം വീതം പിഴ ചുമത്തും. നിരോധിത സമയത്ത് കൂടുതല്‍ തൊഴിലാളികളെകൊണ്ട് ജോലി ചെയ്യിക്കുന്ന കമ്പനിക്ക് പരമാവധി അര ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് സഈദ് ഗൊബാഷ് വ്യക്തമാക്കി. കൂടാതെ കമ്പനിയെ തരം താഴ്ത്തുന്നതിനൊപ്പം ജോലി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്യും.

അടിയന്തര ഘട്ടങ്ങളില്‍ നിരോധിത സമയത്തും ജോലി തുടരേണ്ടിവരുന്ന തൊഴിലാളികളുടെ ആരോഗ്യം ഉറപ്പുവരുത്താനാവശ്യമായ എല്ലാ സംവിധാനങ്ങളും പ്രസ്തുത കമ്പനി ഒരുക്കിയിരിക്കണമെന്നും ലേബര്‍ അഫയേഴ്‌സ് അസിസ്റ്റന്‍ഡ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് പറഞ്ഞു.
അത്യുഷ്ണം: ദുബൈയില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 16 വരെ ഉച്ചവിശ്രമം


Also Read:
അക്രമത്തില്‍ പരിക്കേറ്റ ഇ ചന്ദ്രശേഖരന്‍ എം എല്‍ എയുടെ കയ്യെല്ല് ഒടിഞ്ഞതായി ഡോക്ടര്‍; 100 ഓളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്

Keywords:  Mid-day break for UAE labourers set to begin on June 15, Health & Fitness, Minister, Protection, Sharjah, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia