Lionel Messi | '3,620 കോടി രൂപയുടെ കരാര്‍'; സൗദി അറേബ്യന്‍ ക്ലബിലേക്ക് ലയണല്‍ മെസിയും? റൊണാള്‍ഡോയെയും മറികടക്കുന്ന പ്രതിഫലം!

 


റിയാദ്: (www.kvartha.com) സൂപ്പര്‍ താരം ലയണല്‍ മെസി സൗദി അറേബ്യന്‍ ക്ലബിലേക്കെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. 3,620 കോടി രൂപയുടെ കരാറിനായി അല്‍ ഹിലാല്‍ ക്ലബുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് പറയുന്നത്. താരം പാരീസ് സെന്റ് ജെര്‍മെയ്നുമായുള്ള (പിഎസ്ജി) കരാര്‍ പുതുക്കില്ലെന്ന് നേരത്തെ ഫ്രാന്‍സില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് അടുത്ത സീസണില്‍ സൗദി അറേബ്യന്‍ ക്ലബില്‍ മെസിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.
  
Lionel Messi | '3,620 കോടി രൂപയുടെ കരാര്‍'; സൗദി അറേബ്യന്‍ ക്ലബിലേക്ക് ലയണല്‍ മെസിയും? റൊണാള്‍ഡോയെയും മറികടക്കുന്ന പ്രതിഫലം!

ലയണല്‍ മെസി സൗദി അറേബ്യയിലേക്ക് അനുവാദമില്ലാതെ യാത്ര നടത്തിയെന്ന് കാട്ടി, പിഎസ്ജി അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും മൂന്നാം സീസണിലേക്ക് കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തതായി ഫ്രഞ്ച് സ്‌പോര്‍ട്‌സ് പത്രമായ എല്‍ എക്വിപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദിയുടെ ടൂറിസം അംബാസഡറായ മെസി എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് സൗദി ക്ലബുമായി കരാര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റൊണാള്‍ഡോ 2022 ഡിസംബറിലാണ് സൗദിയിലെ അല്‍-നാസറുമായി കരാര്‍ ഒപ്പുവെച്ചത്. ഈ നീക്കത്തിലൂടെ ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരമായി അദ്ദേഹം മാറി. ഏകദേശം 1970 കോടി രൂപയോളമാണ് റൊണാള്‍ഡോയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്. മെസിയുടെ കരാര്‍ റൊണാള്‍ഡോയെ മറികടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 400 മില്യണ്‍ യൂറോയുടെ (3,620 കോടി രൂപ) വാര്‍ഷിക കരാറിനായി ലയണല്‍ മെസിയുടെ പ്രതിനിധികള്‍ അല്‍-ഹിലാലുമായി ചര്‍ച്ച നടത്തുന്നതായി ഡെയ്ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, അല്‍-ഹിലാലോ പിഎസ്ജിയോ ഇതുവരെ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല.

Keywords: World News, Sports News, Gulf News, Lionel Messi, Cristiano Ronaldo,  Al-Nassr, Al Hilal, Football News, Saudi Arabian club, Messi reportedly set for lucrative Rs 3,620 crore transfer to Saudi Arabian club.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia