Dubai Police | 26 വർഷത്തെ സേവനം; ക്രിമിനൽ കുറ്റാന്വേഷണത്തിൽ താരമായി ദുബൈ വനിതാ പൊലീസ് ഉദ്യോഗസ്ഥ ക്യാപ്റ്റൻ ഗനീമ അൽ മുത്വവ്വ

 


/ ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com) അസാധ്യമായതായി ഒന്നുമില്ലെന്ന് തെളിയിച്ച് കഴിഞ്ഞ 26 വർഷമായി ദുബൈ പൊലീസിൽ സേവനമനുഷ്ഠിക്കുകയാണ് വനിതാ ക്യാപ്റ്റനായ ഗനീമ അൽ മുത്വവ്വ. മുറാഖബ്ബത്ത് പൊലീസ്‌ സ്റ്റേഷനിൽ ക്രിമിനൽ ഇൻവെസ്റ്റിഗേറ്ററായി 1993 ലാണ് ഗനീമ ഔദ്യോഗിക സേവനം ആരംഭിച്ചത്. ഏറെ സങ്കീർണവും അതി നിഗൂഢവുമായ അനവധി കുറ്റകൃത്യങ്ങൾ പരിഹരിച്ച് ക്രിമിനൽ അന്വേഷകയെന്ന നിലയിൽ തന്റേതായൊരു വ്യക്തിമുദ്ര പതിപ്പിക്കാൻ ഗനീമക്ക് സാധിച്ചിട്ടുണ്ട്.
  
Dubai Police | 26 വർഷത്തെ സേവനം; ക്രിമിനൽ കുറ്റാന്വേഷണത്തിൽ താരമായി ദുബൈ വനിതാ പൊലീസ് ഉദ്യോഗസ്ഥ ക്യാപ്റ്റൻ ഗനീമ അൽ മുത്വവ്വ

ഈ വർഷം മാത്രമായി തന്റെ അധികാരപരിധിയിൽ 661 ക്രിമിനൽ കേസുകൾ ഇവർ കൈകാര്യം ചെയ്തു റെകോർഡ് സ്ഥാപിച്ചു. കേസന്വേഷണത്തിലെ 26 വർഷത്തെ പരിചയസമ്പത്തിലൂടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തീകരിക്കാനും കുറ്റവാളികളെ പിടികൂടാനും ഇവർക്ക് സാധിച്ചിട്ടുണ്ട്. ക്രിമിനൽ കേസന്വേഷണങ്ങളിലെ പ്രവർത്തനമികവിന് ഒട്ടേറെ അംഗീകാരങ്ങളും , അഭിനന്ദനങ്ങളും ഇതിനകം ലഭിക്കുകയുണ്ടായി. സാമൂഹിക വികസനത്തിൽ സുപ്രധാന പങ്കു വഹിച്ച യുഎഇ വനിതയായ ഈ പൊലീസ് ഉദ്യോഗസ്ഥക്ക് 2020-ൽ 'മദർ ഐഡൽ' പുരസ്കാരം ലഭിച്ചു.
  
Dubai Police | 26 വർഷത്തെ സേവനം; ക്രിമിനൽ കുറ്റാന്വേഷണത്തിൽ താരമായി ദുബൈ വനിതാ പൊലീസ് ഉദ്യോഗസ്ഥ ക്യാപ്റ്റൻ ഗനീമ അൽ മുത്വവ്വ

ആഭ്യന്തരമന്ത്രിയുടെ ഫാമിലി ഐഢൽ പുരസ്കാരത്തിനായി ഗനീമ നാമനിർദേശം ചെയ്യപ്പട്ടിട്ടുണ്ട്. ക്യാപ്റ്റൻ ഗനിമ 1993-ലാണ് സേനയിൽ ചേർന്നത്. ഹൈസ്കൂൾ പഠനത്തിന് ശേഷം പ്രത്യേക സൈനിക പരിശീലനം പാസായി ദുബൈ മുറാഖബത്ത് പൊലീസ് സ്റ്റേഷനിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. പിന്നീട് ബിസിനസ് മാനജ്‌മെന്റിൽ ബിരുദം ബിരുദം നേടിയെങ്കിലും, പൊലീസിലും കുറ്റാന്വേഷണത്തിലും മുഴുകാനുള്ള അഭിനിവേശം തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നയിക്കുകയാണുണ്ടായത്.

Keywords:  Investigates, News, UAE, Gulf, Police, Job, Dubai, Case, Meet the Emirati woman fighting crime during her 26 years at Dubai Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia