മുടിയെല്ലാം സ്ട്രെയ്റ്റന്‍ ചെയ്ത് പുതിയ ലുകില്‍ മീര ജാസ്മിന്‍; ഗോള്‍ഡെന്‍ വിസ ഏറ്റുവാങ്ങാനെത്തിയ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Oct 9, 2021, 08:56 IST
ദുബൈ: (www.kvartha.com 09.10.2021) വലിയൊരു ഇടവേളയ്ക്ക് ശേഷം എത്തിയ മീര ജാസ്മിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യു എ ഇ ഗോള്‍ഡെന്‍ വിസ വാങ്ങാനെത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുടിയെല്ലാം സ്ട്രെയ്റ്റന്‍ ചെയ്ത് പുതിയ ലുകിലുള്ള മീരയെ ആണ് ചിത്രത്തില്‍ കാണുക. ഇപ്പോള്‍ അല്‍പംകൂടി ചെറുപ്പമായല്ലോ എന്നാണ് ആരാധകരുടെ ചോദ്യം.
അതേസമയം, ഇടവേളയ്ക്ക് ശേഷം ഇനി ഇങ്ങോട്ട് സിനിമയില്‍ സജീവമാകാനാണ് തീരുമാനമെന്ന് അറിയിക്കുകയാണ് മീര ജാസ്മിന്‍. യു എ ഇയുടെ ഗോള്‍ഡെന്‍ വീസ സ്വീകരിച്ചതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു താരം. സത്യന്‍ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവില്‍ ഈ സിനിമ നല്ല തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിന്‍ ദുബൈയില്‍ പറഞ്ഞു.
ഇത് തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണെന്നും ഗോള്‍ഡെന്‍ വിസ ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാജാസ്മിന്‍ മലയാളത്തില്‍ തിരിച്ചെത്തുന്നത്.
'എന്റെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്ന്
കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. കുറച്ച് നാളുകള്‍ സിനിമയില്‍നിന്ന്
മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകും. സത്യന്‍ അങ്കിളിന്റെ കൂടെ വീണ്ടും പ്രവര്‍ത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്.'
കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ടുകൊണ്ടുപോകുന്നത്. കുറച്ച് നാളുകള്‍ സിനിമയില്‍നിന്ന്
മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകും. സത്യന്‍ അങ്കിളിന്റെ കൂടെ വീണ്ടും പ്രവര്‍ത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്.'
ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ ദിലീപിന്റെ നായികയായാണ് മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചത്. മികച്ച നടിക്കുള്ള സംസ്ഥാന- ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ താരം, വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.