മക്കയിലെ ക്രെയിന്‍ അപകടം; മരണസംഖ്യ 107 ആയി. മരിച്ചവരില്‍ ഒരു മലയാളിയും?

 


ന്യൂഡല്‍ഹി: (www.kvartha.com 11.09.2015) മക്കയിലെ ഹറമില്‍ ഉണ്ടായ ക്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. ഇതില്‍ 2 പേര്‍ ഇന്ത്യക്കാരാണെന്നും പരിക്കേറ്റവരില്‍ 15 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരികരിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചവരില്‍ ഒരു മലയാളിയുണ്ടെന്നും സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലോകരാജ്യങ്ങളിലെ നേതാക്കള്‍ മക്കയില്‍ ഉണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. അതേസമയം, ഈ സംഭവം ഹജ്ജ് തീര്‍ത്ഥാടനത്തെ ബാധിക്കില്ലെന്ന് ഔദ്യോഗികവൃത്തം അറിയിച്ചു. സെപ്തംബര്‍ ഇരുപത്തിയൊന്നോടു കൂടി തീര്‍ത്ഥാടനം ആരംഭിക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ അറിയിച്ചു

മക്കയിലെ ക്രെയിന്‍ അപകടം; മരണസംഖ്യ 107 ആയി. മരിച്ചവരില്‍ ഒരു മലയാളിയും?
ഹജ്ജിന് ദിവസങ്ങള്‍ ശേഷിക്കെയാണ് മക്കയില്‍ ദുരന്തമുണ്ടായത്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ ഹജ്ജിനായി മക്കയിലേയ്ക്ക് എത്തിതുടങ്ങിയിരുന്നു. ഹറമിന് ചുറ്റും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കഴിഞ്ഞ വര്‍ഷവും തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഈ വര്‍ഷവും വന്‍ സുരക്ഷയാണ് മക്കയിലും മദീനയിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദിവസങ്ങളായി തുടരുന്ന കാറ്റില്‍ ക്രെയിന്‍ വീഴുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്.


Keywords:  Mecca, Killed, Leaders, Condolence, Saudi Arabia, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia