മക്ക ക്രെയിന്‍ അപകടം; 9 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി ; മരണസംഖ്യ 111 ആയി
Sep 14, 2015, 10:29 IST
മക്ക: (www.kvartha.com 14.09.2015) നവീകരണ ജോലികള്‍ നടന്നു കൊണ്ടിരുന്ന മക്കയിലെ ഹറമില്‍ വെള്ളിയാഴ്ച രാത്രി ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
മസ്ജിദുല്‍ ഹറമിനുമുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉയര്‍ത്തിയിരുന്ന രണ്ടുകൂറ്റന്‍ ക്രെയിനുകളാണ് തകര്‍ന്നുവീണത്. പരിക്കേറ്റ നാലു പേര്‍ കൂടി മരിച്ചതോടെ അപകടത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 111 ആയി ഉയര്‍ന്നതായി മക്ക ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് അറിയിച്ചു. പരിക്കേറ്റ നൂറിലേറെ പേര്‍ മക്കയിലെ ഏഴു ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. എന്നാല്‍ മരിച്ചവരുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ വന്ന മുഹമ്മദ് അബ്ദുല്‍ ഖാദര്‍, ഫാത്തിമ ബീഗം (ആന്ധ്ര), ഹസന്‍ ഖറജ് (ജമ്മുഫകശ്മീര്‍), സാകിറ ബീഗം (കര്‍ണാടക), സഫര്‍ ശൈഖ് (മഹാരാഷ്ട്ര), തബസ്സും (പഞ്ചാബ്), മുഹമ്മദ് ഹനീഫ് (യു.പി) എന്നിവരെയും ആന്ധ്ര ഹൈദരാബാദിലെ ഫസല്‍ ടൂര്‍സ് ഗ്രൂപില്‍ വന്ന ശമീം ബാനു, ഖാദര്‍ബീ എന്നിവരെയും ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സൗദി അധികൃതര്‍ പ്രദര്‍ശിപ്പിച്ച 108 പേരുടെ പടങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
സംഭവത്തില്‍ 83 ഇന്ത്യന്‍ തീര്‍ഥാടകരെ കാണാതായിട്ടുണ്ടെന്നും ഇതില്‍ മഹാരാഷ്ട്രക്കാരായ മൂന്നു പേരുടെ അന്വേഷണം പൂര്‍ത്തിയാക്കിയതായും മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. 10 പേരെ അന്വേഷിച്ചു വരുന്നു. അതിനിടെ സംഭവത്തില്‍ മരിച്ച മലയാളിയായ പാലക്കാട്ടുകാരി മുഅ്മിനയുടെ മൃതദേഹം മിനായിലെ മുഅയ്‌സിം മോര്‍ച്ചറിയില്‍ നിന്ന് കണ്ടത്തെി. ഇവരുടെ ഖബറടക്കത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.
ഇന്ത്യക്കു പുറമെ ഇറാന്‍, തുര്‍ക്കി, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാരും അപകടത്തില്‍ പെട്ടിട്ടുണ്ട്. പൂര്‍ണവിവരം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമേ വ്യക്തമാകുകയുള്ളൂ. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ചുമതലപ്പെടുത്തിയ സമിതി, നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഗവര്‍ണര്‍ റിപ്പോര്‍ട്ട് കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ക്ക് കൈമാറി. തുടര്‍ന്ന് ഭരണാധികാരി സല്‍മാന്‍ രാജാവിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണം പൂര്‍ത്തിയാക്കി വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്ന് സൗദി ഭരണാധികാരി സല്‍മാല്‍ രാജാവ് പ്രഖ്യാപിച്ചു. അപകടം നടന്ന സ്ഥലവും ആശുപത്രികളില്‍ പരിക്കേറ്റവരെയും കഴിഞ്ഞദിവസം രാജാവ് സന്ദര്‍ശിച്ചിരുന്നു.
Keywords: Mecca crane crash: Death toll of Indians goes up to 11, Injured, hospital, Treatment, Palakkad, Gulf.

Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍
Keywords: Mecca crane crash: Death toll of Indians goes up to 11, Injured, hospital, Treatment, Palakkad, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.