ADVERTISEMENT
റിയാദ്: പുണ്യനഗരമായ മക്കയെ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള പദ്ധതിക്ക് ഉടനെ തുടക്കം കുറിക്കും. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സൗദി അധികൃതര്‍ വ്യക്തമാക്കി. ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് മികച്ച സുരക്ഷയും ഗതാഗത സൗകര്യങ്ങളും പ്രദാനം ചെയ്യാനുദ്ദേശിച്ചാണ് മക്കയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി ആദ്യം നടപ്പിലാക്കുന്നതെന്ന് മക്കാ ഗവര്‍ണ്ണര്‍ ഖാലിദ് രാജകുമാരാന് വ്യക്തമാക്കി. തുടര്‍ന്ന് ജിദ്ദ, ത്വായിഫ് എന്ന നഗരങ്ങളില്‍ പദ്ധതി നടപ്പാക്കും. ലക്ഷകണക്കിന് തീര്‍ത്ഥാടകരെത്തുന്ന മക്കാ നഗരത്തിലെ മാലിന്യ പ്രശ്നങ്ങളും ട്രാഫിക്ക് കുരുക്കുകളും മറികടക്കുന്ന രീതിയിലുളള അത്യാധുനിക സാങ്കേതികവിദ്യകളുപയോഗിച്ചുളള നഗരനിര്മ്മാണമായിരിക്കും നടപ്പിലാക്കുക.
Keywords: Riyadh, Gulf, Mecca, Smart city
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
