McDonald's | ഇസ്രാഈല്‍ സൈന്യത്തിന് സൗജന്യ ഭക്ഷണം നല്‍കിയതിന് പിന്നാലെ മക്ഡൊണാള്‍ഡ്‌സ് വിവാദത്തില്‍; വിമര്‍ശനവും ബഹിഷ്‌കരണ ആഹ്വാനവും; പിന്നാലെ ഗസ്സക്ക് ധനസഹായം പ്രഖ്യാപിച്ച് യുഇയിലെയും ഖത്വറിലെയും മക്‌ഡൊണാള്‍ഡ്‌സ്

 


ദുബൈ: (KVARTHA) ഇസ്രാഈല്‍ പ്രതിരോധ സേനയ്ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മക്‌ഡൊണാള്‍ഡ്‌സ് ഇസ്രാഈലിന്റെ നടപടിക്ക് പിന്നാലെ ആഗോളതലത്തില്‍ വിമര്‍ശനവും ബഹിഷ്‌കരണ ആഹ്വാനവും നേരിട്ട് ഫാസ്റ്റ് ഫുഡ് ഭീമന്‍. അതിനിടെ വിശദീകരണവുമായി ഖത്വറിലെയും യുഎഇയിലെയും മക്‌ഡൊണാള്‍ഡ്‌സ് രംഗത്തെത്തി. ഐഎസ് രാജ്യങ്ങളിലെയും ശാഖകള്‍ ഗസ്സക്ക് 10 ലക്ഷം സഹായം പ്രഖ്യാപിക്കുകയും ചെയ്തു.
          
McDonald's | ഇസ്രാഈല്‍ സൈന്യത്തിന് സൗജന്യ ഭക്ഷണം നല്‍കിയതിന് പിന്നാലെ മക്ഡൊണാള്‍ഡ്‌സ് വിവാദത്തില്‍; വിമര്‍ശനവും ബഹിഷ്‌കരണ ആഹ്വാനവും; പിന്നാലെ ഗസ്സക്ക് ധനസഹായം പ്രഖ്യാപിച്ച് യുഇയിലെയും ഖത്വറിലെയും മക്‌ഡൊണാള്‍ഡ്‌സ്

ഐഡിഎഫ് യൂണിറ്റുകള്‍, പൊലീസ്, ആശുപത്രികള്‍, സംഘര്‍ഷ മേഖലയ്ക്ക് സമീപമുള്ള താമസക്കാര്‍, മറ്റ് രക്ഷാ സേനകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഗ്രൂപുകള്‍ക്ക് പതിനായിരക്കണക്കിന് ഭക്ഷണം സംഭാവന ചെയ്യുന്നതായി മക്‌ഡൊണാള്‍ഡ്‌സ് ഇസ്രാഈല്‍ അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അകൗണ്ടിലൂടെയാണ് അറിയിച്ചത്. കൂടാതെ, ഇസ്രാഈല്‍ സൈനികര്‍ക്ക് 4,000 ഭക്ഷണം കയറ്റി അയച്ചിട്ടുണ്ടെന്നും അവര്‍ക്ക് മറ്റ് ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം കിഴിവ് ലഭിക്കുമെന്നും അറിയിച്ചിരുന്നു.

ഇതോടെ #BoycottMcDonalds എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അതിവേഗം ശക്തി പ്രാപിച്ചു.
ഇസ്രാഈല്‍-ഫലസ്തീന്‍ യുദ്ധത്തില്‍ മക്ഡൊണാള്‍ഡ്‌സ് ഇടപെടുന്നതിനോട് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ യോജിച്ചില്ല. ബഹിഷ്‌കരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലും നിരവധി ശാഖകള്‍ മക്‌ഡൊണാള്‍ഡ്‌സിന് ഉണ്ടെന്നിരിക്കെ ബഹിഷ്‌കരണ ആഹ്വാനം അവര്‍ക്ക് തിരിച്ചടിയായി.

ഇതോടെ ഇവിടെ പ്രവര്‍ത്തിക്കുന്ന 'മക്‌ഡൊണാള്‍ഡ്' പൂര്‍ണമായും പ്രാദേശിക ഉടമസ്ഥതയിലുള്ളതാണെന്നും മറ്റുരാജ്യങ്ങളിലെ മക്ഡൊണാള്‍ഡ് ഏജന്റ് പുറപ്പെടുവിക്കുന്ന തീരുമാനങ്ങളുമായി യോജിപ്പില്ലെന്നും ഖത്വറിലെയും യുഎഇയിലെയും മക്‌ഡൊണാള്‍ഡ്‌സ് പ്രസ്താവനകളിലൂടെ അറിയിച്ചു. ഖത്വറിലെ അല്‍ മന റസ്റ്റാറന്റ് ആന്‍ഡ് ഫുഡ് കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലാണ് മക്‌ഡൊണാള്‍ഡ്‌സ് ഖത്വര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.
   
McDonald's | ഇസ്രാഈല്‍ സൈന്യത്തിന് സൗജന്യ ഭക്ഷണം നല്‍കിയതിന് പിന്നാലെ മക്ഡൊണാള്‍ഡ്‌സ് വിവാദത്തില്‍; വിമര്‍ശനവും ബഹിഷ്‌കരണ ആഹ്വാനവും; പിന്നാലെ ഗസ്സക്ക് ധനസഹായം പ്രഖ്യാപിച്ച് യുഇയിലെയും ഖത്വറിലെയും മക്‌ഡൊണാള്‍ഡ്‌സ്

എമിറേറ്റ്സ് ഫാസ്റ്റ് ഫുഡ് കമ്പനി എല്‍എല്‍സിയുടെ മേല്‍നോട്ടത്തിലുള്ള പൂര്‍ണ ഉടമസ്ഥതയിലാണ് മക്ഡൊണാള്‍ഡ്‌സ് യുഎഇ പ്രവര്‍ത്തിക്കുന്നതെന്ന് അവരും അറിയിച്ചു. ഗസ്സയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 'ഫലസ്തീന് വേണ്ടി' കാമ്പയിനില്‍ പങ്കുചേര്‍ന്ന് 10 ലക്ഷം റിയാല്‍ അല്ലെങ്കില്‍ ദിര്‍ഹം സംഭാവന നല്‍കുമെന്നാണ് ഇരു രാജ്യങ്ങളിലെയും മക്‌ഡൊണാള്‍ഡ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്.

Keywords: Israel, Hamas, Palestine, Gaza, Israel Palestine War, Israel Hamas War, Gulf News, UAE, Qatar, McDonald's, Controversy, Trending News, McDonald's faces backlash for donating free meals to Israeli forces amid ongoing conflict.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia