Massive fire | ദുബൈ ദേരയില്‍ മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

 


ദുബൈ: (www.kvartha.com) ദേരയില്‍ മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ആളപായം സംഭവിച്ചതായി റിപോര്‍ട്. മലയാളി കുടുംബം അടക്കം ദുരന്തത്തില്‍ പെട്ടതായാണ് വിവരം. അതേസമയം അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ദേര ഫ്രിജ് മുറാർ ത്വലാല്‍ സൂപര്‍ മാര്‍കറ്റ് ഉള്‍പെടുന്ന കെട്ടിടത്തിലാണ് ശനിയാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്.
      
Also Read:

Massive fire | ദുബൈ ദേരയില്‍ മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

നിരവധി മലയാളികളാണ് ഈ കെട്ടിടത്തില്‍ താമസിച്ചു വരുന്നത്. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് കൂടെയുള്ള പലരെയും കാണാതായതായുള്ള വിവരം പുറത്തുവിട്ടത്. ഇന്‍ഡ്യക്കാര്‍ക്ക് പുറമെ പാകിസ്താന്‍, സുഡാന്‍ സ്വദേശികളും, കെട്ടിടത്തിന്റെ രണ്ട് വാച്മാന്‍മാരും അപകടത്തില്‍ പെട്ടതായാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം. തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
           
Massive fire | ദുബൈ ദേരയില്‍ മലയാളികള്‍ അടക്കം താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം


Keywords: Gulf News, Malayalam News, Dubai News, Building in Fire, UAE News, People Died in Building Fire, Massive fire broke out in building where Malayalees live in Dubai Deira.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia