നിയമ ലംഘനം നടത്തി ഭിക്ഷാടനം; 10 കോടി ആസ്തിയുള്ള ഭിക്ഷാടകന്‍ പിടിയില്‍
Jul 13, 2015, 11:56 IST
ദുബൈ: (www.kvartha.com 13/07/2015) പത്ത് കോടിയോളം രൂപയുടെ ബാങ്ക് അക്കൗണ്ടുള്ള ഭിക്ഷക്കാരന്‍ നിയമ ലംഘനം നടത്തി പിച്ച തെണ്ടിയതിന് അറസ്റ്റില്‍. കുവൈറ്റ് പട്ടണത്തിലെ ഒരു മുസ്ലീം പള്ളിക്ക് സമീപം പിച്ച തെണ്ടിയതിനാണ് വിദേശിയായ ഭിക്ഷക്കാരനെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു വീടുപോലുമില്ലാത്ത താന്‍ പണത്തിനുവേണ്ടി ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍
ആളുകളോട് പണം വാങ്ങിയിരുന്നത്. ഇത് ശ്രദ്ധയില്‍ പെട്ട പെട്രോളിംഗ് നടത്തുന്ന പോലീസുകാരനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുവൈറ്റ്, ബഹ്‌റിന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ നാടുകളില്‍ ഭിക്ഷാടനത്തിന് അനുവാദമില്ല. നിയമലംഘനം നടത്തി ഭിക്ഷ എടുത്തതിന് ഏപ്രിലില്‍ ഏഷ്യന്‍ വംശജര്‍ ഉള്‍പ്പടെ 22 ഭിക്ഷക്കാരെ കുവൈറ്റില്‍ നിന്നും നാടുകടത്തിയിരുന്നു.
അറസ്റ്റ് ചെയ്ത ഭിക്ഷാടകനെ അല്‍ അഹ്മദി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ 500,000 കുവൈറ്റ് ദിനാര്‍ (പത്ത് കോടിയിലധികം രൂപ) ഉണ്ടെന്ന് കണ്ടെത്തിയത്.
Also Read:
ഓട്ടോയില്‍ കഞ്ചാവും ചരസും കടത്തിയ ഡ്രൈവര്‍ പിടിയില്‍
Keywords: Dubai, Police, Kuwait, Bahrain, Oman, Police Station, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.