Jailed | 'ബന്ധുവായ ആണ്‍കുട്ടിയെ 11 വയസ് മുതല്‍ ലൈംഗികപീഡനത്തിനിരയാക്കി'; യുവാവിന് യുഎഇ കോടതി 20 വര്‍ഷം തടവും 2 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു; പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍

 


ശാര്‍ജ: (www.kvartha.com) പ്രായപൂര്‍ത്തിയാവാത്ത ബന്ധുവായ ആണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു. ഇരയായ കുട്ടിയുടെ മാതാവിന്റെ ബന്ധുവാണ് പ്രതിയായ യുവാവ്. 'ഇയാള്‍ തന്റെ മകനെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ടെന്ന് മാതാവ് തന്നെയാണ് മനസിലാക്കിയത്. 11 വയസു മുതല്‍ കുട്ടിയെ ഇയാള്‍ നിരവധി തവണ ലൈഗീക പീഠനത്തിന്നിരയാക്കുകയായിരുന്നു. അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചു. പുറത്താരോടും പീഡന വിവരം പറയരുതെന്ന് കുട്ടിയെ യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി മാരകമായ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്ന ആളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി', പബ്ലിക് പ്രോസിക്യൂഷന്‍ റിപോര്‍ടില്‍ വ്യക്തമാക്കി.
       
Jailed | 'ബന്ധുവായ ആണ്‍കുട്ടിയെ 11 വയസ് മുതല്‍ ലൈംഗികപീഡനത്തിനിരയാക്കി'; യുവാവിന് യുഎഇ കോടതി 20 വര്‍ഷം തടവും 2 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു; പൊതുജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍

യുവാവിന് യുഎഇ കോടതി 20 വര്‍ഷം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഇതിന് പുറമെ രണ്ട് ലക്ഷം ദിര്‍ഹം പിഴയും ഇയാള്‍ അടയ്ക്കണം. ബലാത്സംഗവും ലൈംഗിക ചൂഷണവും ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് ക്രിമിനല്‍ കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയിലേക്ക് ശാര്‍ജ പ്രോസിക്യൂഷന്‍ കോര്‍ട് കൈമാറിയത്.

കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുകയും അവരോട് നിരന്തരം ആശയവിനിമയം നടത്തുകയും വേണമെന്നും കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ മാതാപിതാക്കളും കുടുംബാംഗങ്ങളും സമയം കണ്ടെത്തുന്നതിലൂടെ മാത്രമേ അവരെ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കൂ എന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളും രക്ഷിതാക്കളും കുടുംബാംഗങ്ങളും ശ്രദ്ധ പുലര്‍ത്തണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.

Keywords: UAE News, Sharjah News, Court Verdict, World News, Crime News, Gulf News, Man sentenced to 20 years in prison for assault.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia