വാര്‍ത്താ അവതാരകയായ പ്രണയിനിക്ക് സൗദി യുവാവ് വിവാഹ വാഗ്ദാനമായി നല്‍കിയത് 100 ഒട്ടകങ്ങളെ

 


റിയാദ്: (www.kvartha.com 08.09.2015) വാര്‍ത്താ അവതാരകയായ പ്രണയിനിക്ക് സൗദി യുവാവ് വിവാഹ വാഗ്ദാനമായി നല്‍കിയത് 100 ഒട്ടകങ്ങളെ. സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി (എംബിസി)യുടെ അനൗണ്‍സറായ ഉല ഫാരിസിനെ വിവാഹം കഴിയ്ക്കാനാണ് അബു അല്‍ തായിബ് ഉത്മാന്‍ എന്ന യുവാവ് ഇത്രയും ഒട്ടകങ്ങളെ വധുവിന് പെണ്‍പണമായി നല്‍കാമെന്ന് പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഇയാള്‍ തന്നെ വളര്‍ത്തിയ ഒട്ടകങ്ങളെയാണ് മെഹറായി നല്‍കാമെന്ന് പറയുന്നത്.  പ്രാദേശിക ടെലിവിഷന്‍ ചാനലുകളിലെ സുന്ദരിയായ അവതാരകയാണ് ഉല ഫാരിസ്. ഉലയോടുള്ള ഇഷ്ടം കൊണ്ടാണ് യുവാവ് ഒട്ടകങ്ങളെ വളര്‍ത്താന്‍ പോലും ആരംഭിച്ചത്. ഇതിനുവേണ്ടി തന്റെ കൈവശമുണ്ടായിരുന്ന കുറച്ച് പണം മുടക്കി നാലഞ്ച് ഒട്ടകങ്ങളെ വാങ്ങുകയും ഇവ പെറ്റുപെരുകി കൂടുതല്‍ ഒട്ടകങ്ങളാവുകയും ചെയ്തു. അങ്ങനെ പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്  അവതാരകയ്ക്ക് പെണ്‍പണമായി നല്‍കേണ്ട 100 ഒട്ടകങ്ങളെ ഇയാള്‍ തികച്ചത്.

തനിക്ക് ഇനിയും ഒട്ടകങ്ങളെ വാങ്ങി നല്‍കാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്നാണ് അബു പറയുന്നത്. സൗദി പത്രമായ സദയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പത്രത്തിന്റെ ഓഫീസിലെത്തിയാണ് ഉത്മാന്‍ അവതാരകയ്ക്ക് വേണ്ടി 100 ഒട്ടകങ്ങളെ പെണ്‍പണമായി നല്‍കുമെന്നകാര്യം അറിയിച്ചത്. അതോടെ സംഭവം വാര്‍ത്തയാവുകയും ചെയ്തു. എന്നാല്‍  തനിയ്ക്ക് വേണ്ടി ഇത്രയേറെ കഷ്ടപ്പെടുകയും പെണ്‍പണം പ്രഖ്യാപിയ്ക്കുകയും ചെയ്ത ഉത്മാനെ വിവാഹം കഴിക്കാന്‍ ഉലയ്ക്ക് താല്‍പര്യമുണ്ടോ എന്നകാര്യം വ്യക്തമല്ല. ഇതേക്കുറിച്ചുള്ള ഉലയുടെ പ്രതികരണം ഇതുവരേയും അറിവായിട്ടില്ല.

 ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഉണ്ടായിരുന്ന ജോലി പോലും ഉപേക്ഷിച്ചാണ് യുവാവ് ഒട്ടകങ്ങളെ വളര്‍ത്താന്‍ ഇറങ്ങിത്തിരിച്ചത്. ജോര്‍ദാന്‍കാരിയായ ഉല ഫാരിസ് തന്റെ 17ാമത്തെ വയസിലാണ് അവതാരകയാകുന്നത്. സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍അറേബ്യ സാറ്റലൈറ്റ് ന്യൂസ് ടിവി ചാനലില്‍ ഉള്‍പ്പടെ ഇവര്‍ ജോലി ചെയ്തിട്ടുണ്ട്.

വാര്‍ത്താ അവതാരകയായ പ്രണയിനിക്ക് സൗദി യുവാവ് വിവാഹ വാഗ്ദാനമായി നല്‍കിയത് 100 ഒട്ടകങ്ങളെ


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

Keywords:  Man offers 100 camels to marry MBC announcer, Media, Channel, Saudi Arabia, Gulf.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia