15കാരിയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ ചതിച്ച് ദുബൈയില്‍ എത്തിക്കുകയും സോഡയില്‍ മദ്യം കലര്‍ത്തി മസാജ് സെന്ററില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ 36കാരന് 8വര്‍ഷം തടവ് ശിക്ഷ

 


ADVERTISEMENT

ദുബൈ: (www.kvartha.com 02.07.2020) ബംഗ്ലാദേശ് സ്വദേശിയായ 15 കാരിയെ ചതിച്ച് ദുബൈയില്‍ എത്തിക്കുകയും മസാജ് സെന്ററില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ 36 വയസ്സുള്ള ബംഗ്ലാദേശ് പൗരന് എട്ടു വര്‍ഷം തടവ് ശിക്ഷ. ദുബൈ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത് (പീഡനം: മൂന്നു വര്‍ഷം, മനുഷ്യക്കടത്ത്: അഞ്ചു വര്‍ഷം). ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തും.

സോഡയില്‍ മദ്യം കലര്‍ത്തി പെണ്‍കുട്ടിക്ക് നല്‍കിയാണ് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയുടെ അമ്മായി ആണ് ഇവരെ യുഎഇയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് മസാജ് സെന്ററില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

  15കാരിയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ ചതിച്ച് ദുബൈയില്‍ എത്തിക്കുകയും സോഡയില്‍ മദ്യം കലര്‍ത്തി മസാജ് സെന്ററില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്ത കേസില്‍ 36കാരന് 8വര്‍ഷം തടവ് ശിക്ഷ

മസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കില്‍ വീട്ടുതടങ്കലില്‍ ഇടുമെന്നും തിരികെ നാട്ടിലേക്ക് പറഞ്ഞുവിടുമെന്നും അമ്മായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. 'പ്രതിയായ വ്യക്തിയെ അമ്മായി ആണ് പരിചയപ്പെടുത്തിയത്. അയാള്‍ക്ക് എന്നോട് സ്‌നേഹമാണെന്ന് പറഞ്ഞു. എന്നാല്‍ അയാളുമായി ബന്ധത്തിന് എനിക്ക് താല്‍പര്യമില്ലായിരുന്നു. പക്ഷേ, എന്നെ നിര്‍ബന്ധിച്ച് ഒരു നിശാക്ലബിലേക്ക് കൊണ്ടുപോയി.

അവിടെ വച്ച് എനിക്കൊരു സോഡ തന്നു. അതില്‍ മദ്യം ചേര്‍ത്തിരുന്നുവെന്ന് അറിയില്ലായിരുന്നു. സോഡ കഴിച്ച ശേഷം എനിക്ക് ബാലന്‍സ് നഷ്ടമാകാന്‍ തുടങ്ങി. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓര്‍മയില്ല. പിന്നീട് ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ അയാളുടെ മുറിയിലാണ്' ഇരയായ പെണ്‍കുട്ടിയുടെ ഇങ്ങനെയാണ്.

പിന്നീടാണ് 36 വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. ഇയാളുമായി തുടര്‍ന്നും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അയാള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്താല്‍ പഠിക്കാന്‍ ആവശ്യമായ പണം അയാള്‍ നല്‍കുമെന്നും അമ്മായി പറഞ്ഞു. ഒരു മാസത്തിനുശേഷം അമ്മായിയെ പെണ്‍വാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.

ഈ സമയത്താണ് ഇരയായ പെണ്‍കുട്ടി പ്രതിയില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതിയായ ബംഗ്ലാദേശ് പൗരന്‍ തന്നെ മസാജ് സെന്ററില്‍ ഉപയോഗിച്ചിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. അയാള്‍ ഭക്ഷണവും വെള്ളവും നല്‍കാതെ കഷ്ടപ്പെടുത്തി. ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.

അമ്മായി ജയിലില്‍ ആയ ശേഷം 2019 ഓഗസ്റ്റില്‍ പ്രതി പെണ്‍കുട്ടിയേയും കൊണ്ട് മറ്റൊരു മസാജ് സെന്ററിലേക്ക് പോയി. ഇവിടെ വച്ച് സ്വദേശിയായ ഒരു യുവതിയെ പെണ്‍കുട്ടി പരിചയപ്പെട്ടു. തന്റെ ശരീരത്തിലെ മുറിവുകള്‍ കാണിച്ചു കൊടുക്കുകയും കാര്യങ്ങള്‍ പറയുകയും ചെയ്തു. ആ സ്വദേശി യുവതിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടാന്‍ സഹായിച്ചത്. അല്‍ ഖ്വയ്‌സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് എത്തി രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് ദുബൈ പൊലീസ് പ്രതിയെ പിടികൂടി.

Keywords: Man jailed for eight years for raping 15-year-old girl in Dubai, Dubai, News, Molestation, Jail, Police, Arrested, Court, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia