സ്കൈപ്പിലൂടെ നിക്കാഹ്: യുഎഇയിലുള്ള യുവാവിന്‌ ഈജിപ്ഷ്യന്‍ വധു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ്കൈപ്പിലൂടെ നിക്കാഹ്: യുഎഇയിലുള്ള യുവാവിന്‌ ഈജിപ്ഷ്യന്‍ വധു
ഷാര്‍ജ: ഷാര്‍ജയില്‍ ജോലിയുള്ള ഈജിപ്ഷ്യന്‍ സ്വദേശിക്ക് നിക്കാഹ് സ്കൈപ്പിലൂടെ. മെഹ്മൂദ് മുഹമ്മദ് അബ്ദുല്‍ ഹഫീസ് ആണ്‌ വിവാഹിതനായത്. സ്കൈപ്പ് ചാറ്റിലൂടെയാണ്‌ അബ്ദുല്‍ ഹഫീസ് നിക്കാഹിന്റെ ചടങ്ങുകള്‍ നടത്തിയത്.

 മുന്‍ കൂട്ടി നിശ്ചയിച്ച സമയത്ത് ഈജിപ്റ്റിലെ വധുവിന്റെ വീട്ടിലെത്തിയ മുസ്ലീം പണ്ഡിതന്റെ കാര്‍മീകത്വത്തില്‍ വിവാഹ ചടങ്ങുകള്‍ നടന്നു. പടിഞ്ഞാറന്‍ മെഡിറ്ററേനിയനിലെ അലക്സാന്‍ഡ്രിയ തുറമുഖത്തിനടുത്താണ്‌ വധുവിന്റെ വസതി. 

വീട്ടുകാര്‍ വിവാഹത്തിനായി നിശ്ചയിച്ച ദിവസത്തില്‍ അവധി ലഭിക്കാത്തതിനാലാണ്‌ സ്കൈപ്പിലൂടെ വിവാഹം നടത്താന്‍ അബ്ദുല്‍ ഹഫീസ് നിര്‍ബന്ധിതനായത്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വീട്ടുകാര്‍ സംഘടിപ്പിക്കുന്ന സല്‍ക്കാരചടങ്ങിലും താന്‍ സ്കൈപ്പിലൂടെ പങ്കെടുക്കുമെന്ന്‌ അബ്ദുല്‍ ഹഫീസ് പറഞ്ഞു. കമ്പനി അധികൃതര്‍ കനിഞ്ഞാല്‍ തനിക്ക് താമസിയാതെ വധുവിന്റെ സമീപത്ത് എത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അബ്ദുല്‍ ഹഫീസ്.

Keywords:  Wedding, Woman, Egyptian, Internet, Sharjah
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia